2009-09-04 16:39:01

പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവ് ക്രൈസ്തവൈക്യത്തിനു് ഉത്തേജനം പകരുമെന്ന്, പാപ്പാ.


പൗരസ്ത്യ പാശ്ചാത്യ ക്രൈസ്തവ ആദ്ധ്യാത്മികതയെയും, പ്രബോധനങ്ങളയെയും കുറിച്ചുള്ള ശരിയായ അറിവ് ക്രൈസ്തവൈക്യത്തിന് പാതയൊരുക്കുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. റോമില്‍ നടക്കുന്ന ക്രൈസ്തവാന്തര ചര്‍ച്ചാസമ്മേളനത്തിനായി ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിന്‍െറ പേരില്‍ അയച്ച ഒരു സന്ദേശത്തിലാണ് പാപ്പാ അത് പറഞ്ഞിരിക്കുന്നത്. റോമിലെ ANTONIANUM UNIVERSITY യുടെയും ഗ്രിസീലെ ARITOTLE UNIVERSITY യുടെ ദൈവശാസ്ത്രവിഭാഗത്തിന്‍െറയും സംയുക്താഭിമുഖ്യത്തിലാണ് ആ സമ്മേളനം നടക്കുന്നത്. വിശുദ്ധ ആഗസ്തിനോസ് പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങളില്‍ എന്ന ചര്‍ച്ചാപ്രമേയം സ്വീകരിച്ചിരിക്കുന്ന മൂന്നാം തീയതി ആരംഭിച്ച ആ സമ്മേളനം അഞ്ചാം തീയതി സമാപിക്കും. പൗരസ്ത്യ പാശ്ചാത്യ ആത്മീയതയിലെ പൊതു അടിസ്ഥാനത്തെ, കത്തോലിക്കരും ഓര്‍ത്തഡോക്സുക്കാരും തമ്മിലുള്ള കുടുതല്‍ ആഴമായ ഒരു ബന്ധത്തിനായുള്ള വിലപ്പെട്ട ജീവരക്തമെന്ന് വിശേഷിപ്പിക്കുന്ന പാപ്പാ, സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയത്തെ സന്ദേശത്തില്‍ പരാമര്‍ശവിഷയമാക്കിക്കൊണ്ടു ഇപ്രകാരം തുടരുന്നു ക്രൈസ്തവവിജ്ഞാനീയവും, ഇരുപാരമ്പര്യങ്ങളിലെ ആദ്ധ്യാത്മീയതയും എങ്ങനെ വികസിതമായി എന്ന് പഠിക്കുന്നതിനു് ആ വിഷയം വളരെ സഹായകരമാണ്. നാലാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും, വിശുദ്ധനും ആയ ആഗസ്തീനോസ് പടിഞ്ഞാറിന്‍െറ ദൈവശാസ്ത്രത്തെയും, സംസ്ക്കാരത്തെയും വളരെ സ്വാധീനിച്ചിട്ടുണ്ട്. പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങളിലെ പ്രബോധനങ്ങളുടെയും, ആത്മീയതയുടെയും സമ്പന്നതയെക്കുറിച്ചുള്ള അറിവ് ക്രൈസ്തവരുടെയിടയിലെ പരസ്പരധാരണയും മതിപ്പും പരിപോഷിപ്പിക്കുന്നതിനും സഹായിക്കും. ചര്‍ച്ചാസമ്മേളനം വിജയപ്രദമാകുമെന്നും, പൊതുവിശ്വാസസത്യത്തിന്‍െറ ചുവടു പിടിച്ച് ദൈവമക്കള്‍ക്ക് സമാധാനത്തിലും ദ്രാതൃത്വചൈതന്യത്തിലും ജീവിക്കുവാന്‍ സാധിക്കുന്ന ദൈദവനഗരത്തെ കെട്ടിപടുക്കുന്നതിന് സഹായകമായ സൈദ്ധാന്തിക ആത്മീയ ഏകത്രകേന്ദ്രീകരണം കണ്ടെത്തുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു സന്ദേശത്തില്‍.


 







All the contents on this site are copyrighted ©.