2009-09-02 18:24:01

ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന് പാപ്പായുടെ പ്രശംസ


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി പ്രകടിപ്പിക്കുന്നു. വത്തിക്കാനും, ഇറ്റലിയിലെ മെത്രാന്‍സംഘവും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് ഇറ്റലിയിലെ ചില സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ ഇറ്റലിയിലെ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോയെ ഫോണില്‍ വിളിച്ച് മെത്രാന്‍സംഘത്തിന്‍െറ പ്രവര്‍ത്തനത്തിലെ തന്‍െറ സന്തുഷ്ടി അറിയിച്ചത്. ഇറ്റലിയിലെ കത്തോലിക്കാ ദിനപത്രമായ അവനീരേയിലെ ഇറ്റലിയുടെ പ്രധാനമന്ത്രി ബെറില്‍സ്കോണിയുടെ സ്വകാര്യജീവിതത്തെയും കുടിയേറ്റപ്രശ്നത്തോടുള്ള നിലപാടിനെയും അധികരിച്ച റിപ്പോര്‍ട്ടിനെ പറ്റി ഒസര്‍വത്തോരെ റൊമാനോ വ്യത്യസ്തമായ അഭിപ്രായം ഒരഭിമുഖത്തില്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് മേല്‍പ്പറഞ്ഞ വിവാദമുയിര്‍ന്നിരിക്കുന്നത്. കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വിവാദവിഷയത്തിന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞ പരിശുദ്ധ പിതാവ് ഇറ്റലിയിലെ മെത്രാന്‍ സംഘത്തിനും അതിന്‍റെ പ്രസിഡന്‍റിനും പ്രോല്‍സാഹനവും ധൈര്യവും പകരുകയും ചെയ്തു. അതിനെ അധികരിച്ച് സാമൂഹ്യ സമ്പര്‍ക്കമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ടു പരിശുദ്ധ സിംഹാസനത്തിന്‍െറ വക്താവ് ഫെദറിക്കോ ലൊംമ്പാര്‍ദി പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിന്‍െറയും ഇറ്റലിയിലെ സഭയുടെയും അവകാശങ്ങളെയും ബന്ധത്തെയും സംബന്ധിച്ച് ഒരു വ്യക്തമായ ധാരണയുണ്ട്. വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറിയും ഇറ്റലിയിലെ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റും തമ്മില്‍ നിരന്തരബന്ധം പുലര്‍ത്തുന്നുമുണ്ട്. അതിനാല്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ചിന്താഗതികള്‍ അനുസരിച്ച് വത്തിക്കാന്‍െറ വിവിധസാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങളും കത്തോലിക്കാലോകവും ഇറ്റലിയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് വിത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അത്ഭുതത്തിനു് അവകാശമില്ല.







All the contents on this site are copyrighted ©.