2009-08-31 17:10:39

സഭകളുടെ ലോകസമിതിയുടെ കത്തോലിക്കാസഭയുമായുള്ള സഹകരണം പരിപോഷിപ്പിക്കണമെന്ന്, പാസ്റ്റര്‍ ഒളവ് ഫിക്സേ റ്റവെറ്റ്


സഭകളുടെ ലോകസമിതി WCC (World Council of Churches) കത്തോലിക്കാസഭയുമായുള്ള സഹകരണം നിലനിറുത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് അതിന്‍െറ നവ സെക്രട്ടറി ജനറല്‍ ഒളവ് ഫിക്സേ റ്റവെറ്റ്. ദൈവവിജ്ഞാനീയ സാമൂഹിക ധാര്‍മ്മിക തലങ്ങളിലെ കത്തോലിക്കാസഭയുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. റോമന്‍ കത്തോലിക്കാസഭ ഒരു സാര്‍വ്വത്രികസഭയാണ്. സഭകളുടെ ലോകസമിതി ഒരു ആഗോളസ്ഥാപനവും. അനുഭവങ്ങളുടെ കൈമാറ്റത്തിനും, ആനുകാലികപ്രശ്നങ്ങളുടെ ഒത്തരുമിച്ചുള്ള വിലയിരുത്തലുകള്‍ക്കും ആ സവിശേഷതകള്‍ പാതയൊരുക്കുന്നവയാണ്. പോപ്പ് ബെനഡിക്ട് പതിനാറാമനുമായി കുടിക്കാഴ്ച നടത്തുവാനുള്ള തന്‍െറയാഗ്രഹം വെളിപെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു- ക്രൈസ്തവസഭ പൊതുവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും, ക്രൈസ്തവസഭയുടെ പൊതുവിശ്വാസത്തെയും പറ്റി പാപ്പായുമായി സംസാരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. വിവിധക്രൈസ്തവസഭകള്‍ തമ്മിലുള്ള പരസ്പരധാരണയെ പ്രോല്‍സാഹിപ്പിക്കുകയും ,പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന്‍െറ ഉടമയാണ് അദ്ദേഹം. വത്തിക്കാന്‍ റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇവ പറഞ്ഞത്. ഏതാണ്ടു 340 സഭാവിഭാഗങ്ങള്‍ അംഗങ്ങളായുള്ള WCC യില്‍ കത്തോലിക്കാസഭയ്ക്ക് അംഗത്വമില്ല. എങ്കിലും 40 വര്‍ഷമായി കത്തോലിക്കാസഭയും WCC യും പല തലങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.






 







All the contents on this site are copyrighted ©.