2009-08-29 16:24:57

എയിഡ്സുരോഗത്തെയും ഗര്‍ഭനിരോധനയുറകളെയും പറ്റി പാപ്പാ പറഞ്ഞത് ശരിയാണെന്ന്, എഡ്വാര്‍ഢ് ഗ്രീന്‍.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ എയിഡുരോഗത്തെയും, ഗര്‍ദനിരോധനയുറകളെയും പറ്റിയുള്ള അഭിപ്രായം ശരിയാണെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ എയിഡ്സുരോഗ പ്രതിരോധഗവേഷണവകുപ്പിന്‍െറ ഡയറക്ടര്‍ എഡ്വാര്‍ഡ് ഗ്രീന്‍. ‘കുട്ടായ്മയും വിമോചനവും’ എന്ന പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ റിമിനിയില്‍ നടന്ന ‘ജനതകള്‍ തമ്മിലുള്ള സൗഹൃദത്തിനായുള്ള’ മുപ്പതാം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍ദനിരോധനയുറകള്‍ക്ക് എയിഡ്സുരോഗത്തെ തടയുവാന്‍ ആവില്ല. അതിന് ഉത്തരവാദിത്വപൂര്‍വ്വകമായ ചെയ്തികള്‍ തന്നെയാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കാമറൂണിലെ ഇടയസന്ദര്‍ശനത്തിന് പോകവെ, ആ വിഷയത്തെ അധികരിച്ച സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിമാനത്തില്‍ വച്ച് പാപ്പാ പ്രസ്താവിച്ചത് വലിയ ഒരു വിവാദ വിഷയമായി. എന്നാല്‍ അടുത്തയിടയിലെ ഞങ്ങളുടെ ഗവഷേണങ്ങള്‍ പാപ്പായുടെ ആ പ്രസ്താവത്തെ സ്ഥിരീകരിക്കുന്നവയാണ് .തന്‍െറയും താന്‍ നയിക്കുന്ന ഗവേഷണവകുപ്പിന്‍െറയും പഠനപരീക്ഷണങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് എഡ്വാര്‍ഡ് തുടര്‍ന്നു- ആഫ്രിക്കയിലെ എയിഡ്സുരോഗ നിവാരണാര്‍ത്ഥം ഗര്‍ഭനിരോധനയുറകള്‍ പതിവായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ വിപരീതഫലത്തിന് അത് വഴിത്തിരിയിടും. ജനതകളുടെ വികലമായ രീതികളെ തിരുത്തിക്കറിക്കുവാന്‍ അവരെ അഭ്യസിപ്പിക്കുകയാണ് ഏറ്റം കാര്യക്ഷമമായ മാര്‍ഗ്ഗം. അതിന് തെളിവായി അദ്ദേഹം യുഗാണ്ടയിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ടു പറഞ്ഞു- എയിഡ്സുരോഗത്തിനെതിരായ പോരാട്ടം അവിടെ വിജയിക്കുകയാണ്. അവിടത്തെ പ്രസിഡന്‍റിന് സത്യാവസ്ഥ ജനങ്ങളെ അറിയിക്കുവാന്‍ സാധിച്ചു. ത്യാഗവും, സ്വയംനിയന്ത്രണവും, ദാമ്പത്യവിശ്വസ്തയും പാലിക്കുന്നതിലൂടെ മാത്രമേ എയിഡ്സു രോഗത്തെ പ്രതിരോധിക്കാനാവൂയെന്ന യാഥാര്‍ഥ്യം അദ്ദേഹം ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് വെളിപ്പെടുത്തി. അത് സ്വീകരിക്കുവാന്‍ അവര്‍ കാട്ടുന്ന സന്നദ്ധത കാരണമാക്കുന്ന ഫലങ്ങള്‍ അത്ഭുതകരമാണ്.







All the contents on this site are copyrighted ©.