2009-08-18 16:25:42

 വൈദികവര്‍ഷസമാപനം 2010 ജൂണ്‍ 9,10,11 തീയതികളില്‍ റോമില്‍


വൈദികവര്‍ഷസമാപനം 2010 ജൂണ്‍ 9, 10, 11 തീയതികളില്‍ റോമില്‍ നടക്കും. ജൂണ്‍ ഒന്‍പതാം തീയതി റോമന്‍ ചുമരിന് വെളിയിലുള്ള വിശുദ്ധ പൗലോസിന്‍െറ ബസലിക്കായിലെ പരിപാടിയോടെ സമാപനചടങ്ങുകള്‍ പ്രോദ്ഘാടനം ചെയ്യപ്പെടും. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യയാരാധന, ‘മാനസാന്തരവും മിഷ്യനും’ എന്ന വിഷയത്തെ അധികരിച്ച സമ്മേളനം എന്നിവയാണ് ആദ്യദിനത്തിലെ മുഖ്യയിനങ്ങള്‍. രണ്ടാം ദിവസമായ പത്താം തീയതിയിലെ പരിപാടികളുടെ വേദി റോമിലെ മേരി മേജര്‍ ബസലിക്കയാണ്. അന്നത്തെ ആചരണം ‘മുകളിലത്തെ മുറി- മറിയത്തോടെപ്പം ഭ്രാതൃത്വകുട്ടായ്മയില്‍ പരിശുദ്ധാത്മാവിനായുള്ള അഭ്യര്‍ത്ഥന’ എന്ന ആദര്‍ശപ്രമേയത്തില്‍ കേന്ദ്രീകൃതമായിരിക്കും. അന്ന് വൈകുന്നേരം വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ സാക്ഷൃം നല്‍കല്‍, ദിവ്യകാരുണ്യാരാധന തുടങ്ങിയവയോടെ കുടിയ ജാഗരണപ്രാര്‍ത്ഥന നടത്തപ്പെടും. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അതില്‍ സംബന്ധിക്കും. തിരുഹൃദയതിരുനാള്‍ദിനവും, വൈദികവര്‍ഷത്തിന്‍െറ സമാപനദിനവുമായ പതിനെന്നാം തീയതിയ്ക്കായി ‘പത്രോസിനോടെത്ത് സഭാകുട്ടായ്മയില്‍’ എന്ന ആദര്‍ശപ്രമേയം ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധ പിതാവിന്‍െറ മുഖ്യകാര്‍മ്മികത്വത്തിലെ ദിവ്യബലി, പൊതുസമ്മേളനം എന്നിവയാണ് അന്നത്തെ മുഖ്യയിനങ്ങള്‍.







All the contents on this site are copyrighted ©.