2009-08-11 14:59:15

കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ ജപ്പാന്‍ സന്ദര്‍ശിച്ചു


മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ ഈ മാസം രണ്ടു മുതല്‍ പത്തു വരെ തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. അവിടത്തെ ദേശീയത്തലത്തിലെ മതാന്തരസംഭാഷണത്തിനായുള്ള പ്രാര്‍ത്ഥാനാദിനത്തില്‍ സംബന്ധിക്കുന്നതിന് അന്നാട്ടിലെ മെത്രാന്‍സംഘം ക്ഷണിച്ചതനുസരിച്ചാണ് കര്‍ദ്ദിനാള്‍ അവിടെയെത്തിയത്. ആ നവദിനസന്ദര്‍ശനത്തില്‍ കര്‍ദ്ദിനാള്‍ അവിടത്തെ വിവിധ മതനേതാക്കന്മാരുമായി കുടിക്കാഴ്ച നടത്തി. വളരെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ആ കുടിക്കാഴ്ചകള്‍ പരസ്പരധാരണ ആഴപ്പെടുത്തുന്നതിനും, മതാന്തരസംഭാഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും പാതയൊരുക്കി. അന്താരാഷ്ട്രാസമാധാനത്തിനായി അന്നാട് അനുവര്‍ഷം നടത്തുന്ന പ്രാര്‍ത്ഥനാകുടിക്കാഴ്ചയിലും കര്‍ദ്ദിനാള്‍ സംബന്ധിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇറ്റലിയിലെ അസ്സീസിയില്‍ സംഘടിപ്പിച്ച ലോകസമാധാനപ്രാര്‍ത്ഥനയുടെ രുപത്തിലെ ആ കുടിക്കാഴ്ചയ്ക്കായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പേരില്‍ വത്തിക്കാന്‍‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ നല്‍കിയ ഒരു കത്ത് അദ്ദേഹം വായിച്ചു. ആ സമ്മേളനത്തെ അഭിസംബോധന ചെയ്ത കര്‍ദ്ദിനാള്‍ സമാധാനം അധിഷ്ഠിതമായിരിക്കുന്ന സത്യം, ഉപവി, നീതി, സ്വാതന്ത്ര്യം എന്നീ നാലു തുണുകളെ പരാമര്‍ശവിഷയമാക്കി.







All the contents on this site are copyrighted ©.