2009-08-11 14:58:59

ആഫ്രിക്കായിലെ കത്തോലിക്കാമെത്രാന്മാര്‍ സ്വരാജ്യസ്നേഹത്തില്‍ ആഴപ്പെടാന്‍ യുവലോകത്തെ ഉദ്ബോധിപ്പിക്കുന്നു


 
ആനുകാലിക സാമ്പത്തികമാന്ദ്യം യുവലോകത്തിന് കാരണമാക്കുന്ന വിനകളില്‍ പശ്ചിമാഫ്രിക്കായിലെ ഇംഗ്ലീഷു ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ സംഘടന AECAWA ആശങ്കയും, ഖേദവും രേഖപ്പെടുത്തുന്നു. ഗാംബിയ, സിയറ ലിയോണ്‍, ലൈബീരിയ, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതികളുടെ സംഘടനയാണ് AECAWA. സംഘടനയുടെ അടുത്തയിട ഗാംബിയുടെ തലസ്ഥാനമായ ബാന്‍ജൂനില്‍ നടന്ന പന്ത്രണ്ടാം സമ്പൂര്‍ണ്ണസമ്മേളനാന്തരം പ്രസിദ്ധീകൃതമായ ഒരു വിജ്ഞാപനത്തിലാണ് അത് കാണുന്നത്. ദാരിദ്ര്യം ഗ്രാമീണപ്രദേശങ്ങള്‍ വിട്ട് കുടുതല്‍ സാധ്യതയും, അവസരവും നല്‍കുന്നയിടങ്ങളിലേയ്ക്ക് പോകുവാന്‍ യുവലോകത്തെ പ്രേരിപ്പിക്കുകയാണെന്ന് പറയുന്ന മെത്രാന്മാര്‍ അവരോടായി വിജ്ഞാപനത്തില്‍ തുടരുന്നു- നിങ്ങളുടെ സ്വന്തം രാജ്യങ്ങളുടെ വികസനത്തില്‍ ഔല്‍സുക്യമുള്ളവരാകുക. നിങ്ങളുടെ സ്വന്തം സംസ്ക്കാരത്തെ സ്നേഹിക്കുക. നിങ്ങളുടെ ശാസ്ത്രീയസാങ്കേതിക കഴിവുകളിലൂടെ സര്‍വ്വോപരി നിങ്ങളുടെ ക്രൈസ്തവസാക്ഷൃത്തിലൂടെ, സ്വന്തം സാംസ്ക്കാരിക പാരമ്പര്യത്തോട് വിശ്വസ്ത പുലര്‍ത്തികൊണ്ട് അതിന്‍െറ നവീകരണാര്‍ത്ഥം പ്രവര്‍ത്തിക്കാന്‍ പ്രതിബദ്ധരാകുക. തുടര്‍ന്നു മെത്രാന്മാര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ നയിക്കുകയും ഭരിക്കുകയും ചെയ്യണ്ട ധാര്‍മ്മികതയെ പറ്റി അനുസ്മരിപ്പിച്ചുകൊണ്ട് യുവജനങ്ങളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു വിദേശങ്ങളില്‍ പോകുവാന്‍ ഒരിക്കലും നിയമവിരുദ്ധവും, അപകടകരവും ആയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുത്. വിദ്യാഭ്യാസത്തിനാണ് പോകുന്നതെങ്കില്‍ അതിനുള്ള സാങ്കേതികയോഗ്യതയും, സാമ്പത്തികസാധ്യതയും ആദ്യം തന്നെ ഉറപ്പു വരുത്തണം. ഏത് രാജ്യത്തില്‍ ചെല്ലുന്നുവോ അവിടത്തെ നിയമങ്ങള്‍ അനുസരിക്കുക നിങ്ങളുടെ കടമയാണെന്ന വസ്തുത വിസ്മരിക്കരുത്. വിദ്യാഭ്യാസാനന്തരം സ്വന്തം നാട്ടില്‍ വന്ന് അതിന്‍െറ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകണം. തെറ്റായ- കള്ളക്കടത്ത്, മയക്കുമരുന്നകച്ചവടം തുടങ്ങിയ- ലക്ഷൃത്തിനു് ഒരിക്കലും വിദേശരാജ്യങ്ങളില്‍ പോകരുത്.







All the contents on this site are copyrighted ©.