2009-08-08 10:14:10

ദാരിദ്ര്യം സാമൂഹിക അസമത്വം എന്നിവ കുറയ്ക്കുന്നതിനു പരിശ്രമിക്കാ൯ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.


ദാരിദ്ര്യം സാമൂഹിക അസമത എന്നിവയുടെ ഇടര്‍ച്ച ലഘൂകരിച്ചുകൊണ്ടു കൂടുതല്‍ നീതിയും ഐക്യദാര്‍ഢ്യവും പുലരുന്ന ഒരു സമൂഹം എന്ന സുവിശേഷാദര്‍ശം സാക്ഷാല്‍ക്കരിക്കുന്നതിനായി യത്നിക്കാ൯ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. സാധുക്കളെ സഹായിക്കാ൯ തെക്ക൯ അമേരിക്ക൯ രാജ്യമായ അര്‍ജന്‍റീനയിലെ കത്തോലിക്കാസഭ പ്രതിവര്‍ഷം നടത്തുന്ന ദേശീയ സംഭാവനാശേഖരണത്തിനയച്ച ഒരു ലഘു സന്ദേശത്തിലാണ് പാപ്പാ ഈ ആഹ്വാനം നടത്തിയത്.
തുടര്‍ച്ചയായി 40-›മത്തെയായ ഈ വര്‍ഷത്തെ സംഭാവനാശേഖരണത്തിനു "വര്‍ദ്ധിത ഐക്യദാര്‍ഢ്യത്തിലൂടെ കുറഞ്ഞ ഒഴിച്ചുനിര്‍ത്തല്‍" എന്ന ആദര്‍ശ മുദ്രാവാക്യമാണ് അര്‍ജന്‍റീനയിലെ സഭ സ്വീകരിച്ചിരിക്കുന്നത്. ഈ യത്നം വിജയിപ്പിക്കുന്നതിനു സഹകരിക്കുന്ന സര്‍വ്വരെയും പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ ഹൃദയംഗമായ കൃതജ്ഞത മു൯കൂട്ടി അറിയിച്ചു അര്‍ജന്‍റീനയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് അഡ്രിയാനൊ ബര്‍ണര്‍ദീനിയുടെ പേരില്‍ അയച്ച സന്ദേശത്തില്‍. സംഭാവനാസമാഹരണ പരിശ്രമങ്ങളെ പാപ്പാ ആ രാജ്യത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ ലുഹാ൯ നാഥയുടെ സംരക്ഷത്തിനു സമര്‍പ്പിക്കുകയും അര്‍ജന്‍റീനിയ൯ ജനതയ്ക്ക് തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്കുകയും ചെയ്തു. ലുഹാ൯ നാഥയുടെ തിരുനാള്‍ തലസ്ഥാനമായ ബ്യൂനസ് ഐരസില്‍ സാഘോഷം കൊണ്ടാടിയ ഓഗസ്റ്റ് 6-നാണ് ബനഡിക്ട് പതിനാറാമ൯ മാര്‍പ്പ തന്‍റെ സന്ദേശം അയച്ചത്.







All the contents on this site are copyrighted ©.