2009-08-08 15:46:03

ജീവന്‍െറ നാശത്തിന് കാരണമാകാവുന്ന ഒരു പ്രവര്‍ത്തനത്തിലും സഭയ്ക്ക് സഹകരിക്കാനാവില്ലെന്ന്, ആര്‍ച്ചുബിഷപ്‍് തിമോത്തി ഡോലന്‍


ആരോഗ്യസംരക്ഷണ പരിഷ്കരണം നല്ലതും ശ്ലാഘനീയവുമാണ്. എന്നാല്‍ അത് ഏതെങ്കിലും തരത്തില്‍ ജീവന്‍െറ നാശത്തിന് കാരണമാകുകയാണെങ്കില്‍ അതിനെ ആരോഗ്യസംരക്ഷണം എന്ന് പറയാനാവില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കു് ഒരു വിധത്തിലും സഹകരിക്കാനും സാധ്യമല്ല, അമേരിക്കന്‍ ഐക്യനാടുകളിലെ നൂയോര്‍ക്ക് അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലന്‍ വ്യക്തമാക്കി. CNA ഏജന്‍സിക്ക് അനുവദിച്ച ഒരഭിമുഖത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. മനുഷ്യന്‍ ഒരു വസ്തുവോ, ശല്യമോ, ഉദ്യോഗമേധാവിത്വസേവനാര്‍ത്ഥമുള്ള ഒരു കാര്യമോ അല്ല ആര്‍ച്ചുബിഷപ്പ് തുടര്‍ന്നു- മറിച്ച് അതിനു് അതിന്‍റേതായ ഒരു ഉദാത്ത ലക്ഷൃമുണ്ട്. ജീവനെ സംരക്ഷിക്കുകയും, പരിപോഷിപ്പിക്കുകയും ആരോഗ്യസംരക്ഷണസംവിധാനത്തിന്‍െറ ഉത്തരവാദിത്വമാണ്. ആരോഗ്യബന്ധിയായ കാര്യങ്ങളിള്‍ സഭ ഇടപെടുന്നതിനെ അധികരിച്ച വിവാദത്തെ തുടര്‍ന്നു ആര്‍ച്ചുബിഷപ്പ് പരാമര്‍ശവിഷയമാക്കി. അമേരിക്കന്‍ ഐക്യനാടുകളിലെ അഞ്ചില്‍ ഒരു ഭാഗം രോഗികള്‍ കത്തോലിക്കാആരോഗ്യസംരക്ഷണശ്രേണിയിലൂടെ സഭാഹൃദയത്തിലാണ് അഭയം കണ്ടെത്തുന്നുത്. അതിനാല്‍ ആരോഗ്യസംരക്ഷണവിഷയത്തിലെ അവളുടെ വ്യക്തവും, ശക്തവും ആയ അഭിപ്രായങ്ങള്‍ ഉന്നയിക്കാന്‍ അവള്‍ക്കു് അവകാശവും, കടമയുമുണ്ട്. അമേരിക്കയിലെ ആദ്യക്ലിനിക്കുകളും, ആശുപത്രികളും സ്ഥാപിച്ചതും സഭയാണ്, ആര്‍ച്ചുബിഷപ്പ് കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.