2009-07-31 16:44:48

ഓഗസ്റ്റുമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം: സ്വന്തം രാജ്യത്തിനുള്ളില്‍ത്തന്നെ സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നവരും അന്യരാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നവരുമായ ദശലക്ഷക്കണക്കിനാളുകളുടെ അവശതകളെപ്പറ്റി ലോകജനത കൂടുതല്‍ അവബോധമുള്ളവരാകുന്നതിനും അഭയാര്‍ത്ഥികളുടെ, പലപ്പോഴും അതിശോചനീയമായ, അവസ്ഥയ്ക്കു മൂര്‍ത്തമായ പരിഹൃതികള്‍ കണ്ടെത്തപ്പെടുന്നതിനുംവേണ്ടി.
പ്രേഷിതനിയോഗം: ക്രിസ്തുവിന്‍റെ നാമത്തെപ്രതി അനവധി രാജ്യങ്ങളില്‍ വിവേചനത്തിനിരയാവുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ക്രൈസ്തവര്‍ക്കു തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി ജീവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാ൯ കഴിയേണ്ടതിന് അവരുടെ മൗലികാവകാശങ്ങളും, സമത്വവും, മതസ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.