2009-07-31 16:14:26

2011ലെ ലോകയുവജനദിനത്തിന്‍െറ ‘ലോഗോ’ മഡ്രിഡ് അതിരുപത അവതരിപ്പിച്ചു.


2011 ആഗസ്റ്റ് 16 മുതല്‍ 21 വരെ സ്പെയിന്‍െറ തലസ്ഥാനമായ മഡ്രിഡില്‍ നടക്കുന്ന ഇരുപത്തിയാറാം ലോകയുവജനസംമത്തിന്‍െറ ‘ലോഗോ’ അതിരുപത, വ്യാഴാഴ്ച വിളിച്ചുക്കുട്ടിയ ഒരു വാര്‍ത്താസമ്മേളനത്തിപ്രല്‍ അവതരിപ്പിച്ചു.. കുരിശിന്‍െറ താഴെ ലോകത്തിലെ യുവജനം മഡ്രിഡിന്‍െറ മദ്ധ്യസ്ഥയായ പ.കന്യാകാമറിയത്തിന്‍െറ ശിരസ്സില്‍ ഒരു കിരീടത്തിന്‍െറ രുപത്തില്‍ ഒന്നിച്ചിരിക്കുന്ന ചിത്രീകരണമാണ് അത്. അതിന്‍െറ അവതരണവേളയില്‍ , ലോഗോയുടെ ആലേഖകനായ ഹോസേ ഗില്‍ നോഹൂസ് ലോഗോസിനെ ഇപ്രകാരം വിശദീകരിച്ചു പാപ്പായോടെത്ത് വിശ്വാസം ആചരിക്കുന്നതിന് ഒന്നിക്കുന്ന യുവജനം മഡ്രിഡിന്‍െറ മദ്ധ്യസ്ഥയായ കന്യകാംബികയ്ക്ക് കിരീടം തീര്‍ക്കുകയാണ്. ക്രിസ്തുവിനെ സമീപിക്കുന്നതിന് നിശ്ചയമുള്ളതും, എളുപ്പമുള്ളതുമായ പാത ദൈവത്തിന്‍െറയും മാനവകുലത്തിന്‍െറയും മാതാവായ പ.കന്യകാമറിയമാണ്. ക്രിസ്തുസന്ദേശം ലോകത്തില്‍ എമ്പാടും എത്തിക്കുക എന്ന ലോകയുവജനസംഗമത്തിന്‍െറ ലക്ഷൃം സാക്ഷാല്‍ക്കണ്ടതിന്‍െറയും, ക്രിസ്തുവിനെ സമീപിക്കണ്ടതിന്‍െറയും മാതൃക യുവലോകത്തിന് പരിശുദ്ധ കന്യകയില്‍ ദര്‍ശിക്കാനാവും. ആ ചിത്രീകരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചുമപ്പ്, ഓറഞ്ചു, മഞ്ഞ നിറങ്ങള്‍ സൗഹൃദത്തെയും, ത്രിത്വാത്മകസ്നേഹത്തിന്‍െറ ദൈവിക ഊഷ്മളതയെയും, മഡ്രിഡ് നഗരത്തിന്‍െറയും സ്പെയിന്‍ രാജ്യത്തിന്‍െറയും അനന്യതയുടെ പ്രതീകങ്ങളെയും ആണ് സൂചിപ്പിക്കുക. വിദഗ്ദ്ധരായ ചിത്രാലേഖകരുടെ ഇടയില്‍ നടത്തിയ ഒരു മല്‍സരത്തില്‍ നിന്നാണ് ഹോസേ ഗില്‍ നോഹൂസിനെ ലോഗോസിന്‍െറ ചിത്രീകരണത്തിനായി തിരഞ്ഞടുത്തത്.







All the contents on this site are copyrighted ©.