2009-07-24 16:18:36

റഷ്യയിലെ പൊതുവിദ്യാലയങ്ങളില്‍ മതാധ്യാപനം പുനസ്ഥാപിക്കുന്നതിനെ കത്തോലിക്കാസഭ സ്വാഗതം ചെയ്യുന്നു.


 
റഷ്യയിലെ പൊതുവിദ്യാലയങ്ങളില്‍ മതബോധനം പുനസ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവിടത്തെ കത്തോലിക്കാ ആര്‍ച്ചുബിഷപ്പ് പാവുളോ പെസ്തി സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പ്രസിഡന്‍റ് ഡിമിത്രി മെദ്വേദേവ് പൊതുവിദ്യാലയങ്ങളിലെ മതബോധനത്തെ അധികരിച്ച് നടത്തിയ പ്രഖ്യാപനപ്രകാരം റഷ്യയിലെ 18പ്രദേശങ്ങളിലെ 12000 വിദ്യാലയങ്ങള്‍ അവിടത്തെ ഓര്‍ത്തോഡക്സ് സഭയുടെ മതാധ്യാപനമോ, ധര്‍മ്മശാസ്ത്രമോ തങ്ങളുടെ മക്കളുടെ പഠനത്തിനായി തിരഞ്ഞെടുക്കാന്‍ മാതാപിതാക്കന്മാര്‍ക്കു് അവസരമേകും. ഇസ്ലാം, യഹുദ, ബുദ്ധ മതാനുയായികള്‍ കുടുതല്‍ ഉണ്ടെങ്കില്‍ അവരുടേതായ മതബോധനാര്‍ത്ഥമുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ന്യൂനപക്ഷമെന്ന നിലയില്‍ കത്തോലിക്കര്‍ക്കു് അത്തരം ഒരു അവസരം സര്‍ക്കാര്‍തീരുമാനം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിലും ഏതെങ്കിലും വിദ്യാലയങ്ങളില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ കുടുതലുണ്ടെങ്കില്‍ അത്തരം സാഹചര്യത്തിനായുള്ള അനുവാദം സഭയ്ക്കു് ആവശ്യപ്പെടാനാവുമെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. മതത്തിലൂടെ ജീവിതത്തിന്‍െറ അര്‍ത്ഥം കണ്ടെത്തുവാനുള്ള ആഗ്രഹം ഇന്ന് പ്രബലപ്പെടുകയാണെന്ന് പറഞ്ഞയദ്ദേഹം സര്‍ക്കാരിന്‍െറ മതബോധനനയം കമൂണിസ്റ്റുഭരണക്കാലത്തെപ്പോലെ മതവിരുദ്ധത ഇന്ന് സമൂഹത്തില്‍ അധീശത്വം പുര്‍ത്തുന്നില്ലായെന്നതിന്‍െറ തെളിവാണെന്ന് ചൂണ്ടിക്കാട്ടി. വായനയും, എഴുത്തും, കണക്കും മാത്രമല്ല മറ്റു ചില കാര്യങ്ങള്‍ കുടി ഉള്‍പ്പെടുന്നതാണ് സമ്പൂര്‍ണ്ണവിദ്യാഭ്യാസമെന്ന് ഇത്തരം നീക്കങ്ങള്‍ വ്യക്തമാക്കുകയാണ്. അദ്ദേഹം തുടര്‍ന്നു- കത്തോലിക്കാ സഭയ്ക്ക് മേല്‍ പറഞ്ഞ സര്‍ക്കാര്‍ തീരുമാനം ബാധകമല്ലെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും പൊതുവിദ്യാലയങ്ങളില്‍ മതബോധനം നടത്തി അനുഭവസമ്പത്ത് കൈമുതലായുള്ള അവള്‍ക്ക് ആ തലത്തിലെ പാഠ്യപദ്ധതി രൂപികരണത്തില്‍ വിദ്യാലയഭരണകര്‍ത്താക്കളെയും, ഓര്‍ത്തഡോക്സ്ഉദ്യോസ്ഥമാരെയും സഹായിക്കാനാവും. ഇന്ന് റഷ്യയില്‍ കത്തോലിക്കാസഭയോട് പൊതുവില്‍ പ്രതികുലമനോഭാവമില്ലാത്തതിനാല്‍ പുതിയ വിദ്യാഭ്യാസവ്യവസ്ഥിതി അവളുടെ നൈപുണ്യം സഹപൗരന്മാരുമായി പങ്കു ചേരുവാനും, നാടിന്‍െറ നന്മയ്ക്ക് സംഭാവന ചെയ്യുവാനുള്ള അവളുടെ ആഗ്രഹം പ്രകടിപ്പിക്കുവാനുമുള്ള അവസരമായിരിക്കും. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് പാവുളോ പെസ്തി ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.