2009-07-18 09:57:47

മാര്‍പാപ്പയുടെ കൈയ്ക്കു ശസ്ത്രക്രിയ നടത്തി.


തെന്നിവീണ് വലതുകൈക്കുഴയില്‍ പരിക്കേറ്റ പതിനാറാം ബനഡിക്ട് മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വടക്ക൯ ഇറ്റലിയില്‍ ആല്‍പ്സ് പര്‍വ്വത താഴ്വരയായ അവോസ്തയില്‍ വേല്‍ക്കാല വിശ്രമത്തിനു തിങ്കളാഴ്ച എത്തിയ മാര്‍പാപ്പ വ്യാഴാഴ്ച രാത്രി തന്‍റെ മുറിയിലാണ് തെന്നി വീണത്. വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തശേഷം പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ പാപ്പായുടെ വലതുകൈക്കുഴ ഒടിഞ്ഞിട്ടുണ്ടെന്ന് കണ്ടു ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാപ്പായുടെ സ്വകാര്യ ഭിഷഗ്വരന്‍ പട്രീസ്യൊ പൊലീസ്കാ അറിയിച്ചു.







All the contents on this site are copyrighted ©.