2009-07-18 16:34:13

പാപ്പായുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന്, പ.സിംഹാസനത്തിന്‍െറ വക്താവ്
ഫെദറിക്കോ ലൊംബാര്‍ദി


വ്യാഴാഴ്ച രാത്രിയിലുണ്ടായ വീഴ്ചയില്‍ ഉണ്ടായ വലതുകൈക്കുഴയിലെ ഒടിവിന് വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനായ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അന്ന് രാത്രി ശാന്തമായി ചെലവഴിച്ചെന്ന് പ.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി ശനിയാഴ്ച ഒരു വിജ്ഞാപനത്തില്‍ വെളിപെടുത്തി. ഇന്നു രാവിലെയും പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ശസ്ത്രക്രിയയക്കു ശേഷം കൈയ്യില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നതു കാരണം കൈകൊണ്ട് എഴുതാന്‍ സാധിക്കാത്തത് പ.പിതാവിനു് അല്പം വിഷമകാരണമാണ്. കൈയ്യിലെ പ്ലാസ്റ്റര്‍ ഉളവാക്കുന്ന അസൗകര്യങ്ങളും, അസ്വസ്ഥതകളും ആയി ഇണങ്ങിചേരാന്‍ പാപ്പാ പഠിക്കുകയാണ്.. ഈ ദിവസങ്ങളില്‍ പ്രതീക്ഷിച്ചതുപോലെ എഴുതാന്‍ പ.പിതാവിന് സാധിക്കുന്നില്ല. വീഴ്ച കാരണമാക്കിയിരിക്കുന്ന മറ്റെരു ബുദ്ധിമുട്ട് അവുധിക്കാലത്ത് പതിവുള്ള പിയാനോവായന സാധിക്കുകയില്ലെന്നതാണ്. അവുധിക്കാലത്തെ പാപ്പായുടെ പരിപാടികളില്‍ മാറ്റം ഒന്നും ഉണ്ടാകില്ല. ഈ ഞായറാഴ്ച റോമാനോ കാനാവേസില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയും, അടുത്ത വെള്ളിയാഴ്ച വല്ലെദൗസ്താ കത്തീദ്രലില്‍ സായംക്കാലപ്രാര്‍ത്ഥനയും, ഞായറാഴ്ച ലെസ് കോബസില്‍ മദ്ധാഹ്നപ്രാര്‍ത്ഥനയും പ.പിതാവ് നയിക്കും.







All the contents on this site are copyrighted ©.