2009-07-04 14:18:48

വത്തിക്കാന്‍ റേഡിയോയുടെ മുന്‍ ഡയറക്ടര്‍ ഫാദര്‍ പാസ്ക്വാലെ ബോര്‍ഗോമിയോ നിര്യാതനായി.


വത്തിക്കാന്‍ റേഡിയോയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഈശോസഭാവൈദികന്‍ പാസ്ക്വാലെ ബോര്‍ഗോമിയോ വ്യാഴാഴ്ച നിര്യാതനായി. ഇറ്റലിയിലെ നാപ്പെളിയില്‍ 1933 മാര്‍ച്ച് ഇരുപതാം തീയതിയായിരുന്നു അദ്ദേഹത്തിന്‍െറ ജനനം. 1948 ഒക്ടോബര്‍ മൂന്നാം തീയതി ഈശോസഭാസമൂഹത്തില്‍ പ്രവേശിച്ച അദ്ദേഹം 1963ജൂലൈ ഏഴാം തീയതി വൈദികപട്ടം സ്വീകരിച്ചു. 76 വര്‍ഷത്തെ തന്‍െറ ജീവിതത്തില്‍ 60 വര്‍ഷം ഈശോസഭാസമൂഹത്തില്‍ ജീവിച്ച അദ്ദേഹം 1970ല്‍ വത്തിക്കാന്‍ റേഡിയോയില്‍ സേവനം ആരംഭിച്ചു. 1978 മുതല്‍ 1983 വരെ പ്രോഗ്രാം ഡയറക്ടറായും 1983 മുതല്‍ 1985 വരെ വൈസ് ഡയറക്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം 1985ല്‍ വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലായി നാമനിര്‍ദ്ദശം ചെയ്യപ്പെട്ടു. 2005 നവംബര്‍ വരെ അദ്ദേഹം ആ സേവനം തുടര്‍ന്നു.







All the contents on this site are copyrighted ©.