2009-06-30 16:13:48

സ്വിസ്ഭടന്മാര്‍ ശ്രേഷ്ഠമായ സ്വഭാവത്തിന്‍െറ ഉടമകളായിരിക്കണമെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ.


  സുശിക്ഷിതമല്ലാത്ത വര്‍ത്തനാരീതിയുള്ളവരോടും സുശിക്ഷിതമായി മാന്യമായി വര്‍ത്തിക്കുന്നതായിരിക്കുന്നതായിരിക്കണം സ്വിസ് ഗാര്‍ഡുമാരുടെ പെരുമാറ്റശൈലിയെന്ന് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ശുപാര്‍ശ ചെയ്യുന്നു. അടുത്തയിട നിയമിതരായ സ്വിസ് ഭടമാര്‍ക്കായി കര്‍ദ്ദിനാള്‍ തന്‍െറ സ്വകാര്യകപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ സുവിശേഷപ്രഭാഷണവേളയിലാണ് ആ ശുപാര്‍ശ നടത്തിയത്. സിറ്റ്സര്‍ലണ്ടില്‍ നിന്നു് അവര്‍ വന്നിരിക്കുന്നത് പത്രോസിന്‍െറ പിന്‍ഗാമിയെ സേവിക്കുവാനാണെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ക്രിസ്തുവിനും, അവിടത്തെ സഭയ്ക്കും ആയുള്ള സേവനം പോലെ അവരുടേതും ഒരു അപ്പസ്തോലിക പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് തുടര്‍ന്നു- നിങ്ങളുടെ ദൗത്യം സ്നേഹത്തിന്‍െറ സുവിശേഷം പ്രഘോഷിക്കുവാനുള്ള ഒരു അവസരമാണ്. ആരെയും നിഷേധാത്മകമായി വീക്ഷിക്കാതെയിരിക്കുവാനും, ദൈനംദിനം കണ്ടുമുട്ടുന്ന എല്ലാവരുടെയും സഹയാത്രികരാകുവാനും യേശു നമ്മെ ആഹ്വാനം ചെയ്യുന്നു. യാതെരു വിവേചനവും കുടാതെ എല്ലാവരെയും പരിഗണിക്കുകയെന്ന ആശയം സ്വിസ്ഭടമാരുടെ മുഖമുദ്രയായിരിക്കണം. അതിന് മാനസികവും, തൊഴില്‍പരവും ആയ പരിശീലനമാവശ്യമാണ്. പ്രാര്‍ത്ഥനയാലും, കൗദാശികജീവിതത്താലും പരിപോഷിതമായ വ്യക്തിത്വം കൈമുതലാക്കിയാലേ നിങ്ങളുടെ ദൗത്യം ക്രിസ്തുവിനും, അവിടത്തെ സഭയ്ക്കും ആയുള്ള സ്നേഹത്തിന്‍െറ അധികൃതസേവനമാക്കി രുപാന്തരപ്പെടുത്താനാവൂ..







All the contents on this site are copyrighted ©.