2009-06-23 16:20:24

സംസ്ക്കാരങ്ങള്‍തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള പാലങ്ങളായി തുടരുവാന്‍ ഫ്രന്‍സിസ്ക്കന്‍ മൈനേഴ്സ് സമൂഹം പ്രതിബദ്ധമെന്ന്, സമൂഹത്തിന്‍െറ മിനിസ്റ്റര്‍ ജനറല്‍.


സംസ്ക്കാരങ്ങള്‍ തമ്മിലും മതങ്ങളും തമ്മിലും ഉള്ള പാലങ്ങളായും, അനുരഞ്ജനത്തിന്‍െറയും നീതിയുടെയും സമാധാനത്തിന്‍െറയും ശില്പികളായും, പ്രത്യാശയുടെ സംരക്ഷകരായും തുടരുവാന്‍ ഫ്രന്‍സിസ്ക്കന്‍ മൈനേഴ്സ് സമൂഹം പ്രതിബദ്ധമാണെന്ന് സമൂഹത്തിന്‍െറ മിനിസ്റ്റര്‍ ജനറല്‍ ഫാദര്‍ ഹോസേ റോദ്രിഗൂസ് കാര്‍ബാല്ലോ. മെയ് 24 മുതല്‍ ജൂണ്‍ 20വരെ ഇറ്റലിയിലെ അസ്സീസിയില്‍ നടന്ന സമൂഹത്തിന്‍െറ 187 പൊതുസംഘത്തിന്‍െറ തീരുമാനങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിന് സമൂഹത്തിന്‍െറ കേന്ദ്രആസ്ഥാനമായ റോമില്‍ വിളിച്ചുകുട്ടിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അത് പ്രഖ്യാപിച്ചത്. ഫ്രന്‍സിസ്ക്കന്‍ സമൂഹത്തിന് ലോകത്തിന്‍െറ നേരെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ നേരെ പുറംതിരിയാനാവില്ലന്ന് പൊതുസംഘം ആവര്‍ത്തിച്ചു വ്യക്തമാക്കി അദ്ദേഹം പ്രസ്താവിച്ചു. ഞങ്ങളുടെ സമൂഹത്തിന് ലോകത്തോട് ഒരു താല്പര്യമുണ്ട്. എന്നാല്‍ അത് തെറ്റുകള്‍ക്കും, അനീതികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്ന വിമര്‍ശനപരമായ സമീപനത്തില്‍ നിന്ന് സമൂഹത്തെ തടയുകയില്ല. ലോകം വെറും ഒരു രണഭൂമിയല്ല. സര്‍വ്വോപരി സുവിശേഷസന്ദേശം സമൂഹത്തില്‍ എത്തിക്കുവാനും, ദൈവത്തിന്‍െറ സ്നേഹം എല്ലാ ജനതകളെയും അറിയിക്കുവാനും അവസരമേകുന്ന ഒരു വേദിയാണത്. മനുഷ്യവകാശധ്വംസനത്താലും, ആഗോളസാമ്പത്തികമാന്ദ്യത്താലും, പരിസ്ഥിതി അപകടങ്ങളാലും, നിര്‍ബന്ധിതകുടിയേറ്റത്താലും സഹനവിധേയമായ ലോകത്തിനു് അവയെ ഭാവാത്മകമായി അഭിമുഖീകരിക്കുവാനുള്ള സാധ്യതയും, പ്രാപ്തിയും സുവിശേഷത്തിന് നല്‍കാനാവും സമൂഹം വിശുദ്ധനാട്ടിലും, മൊറോക്കോയിലും ഉള്ള മിഷ്യന്‍ തുടരും. ഏറെ ഭൗതികവല്‍ക്കരിക്കപ്പെട്ട യൂറോപ്പിനും, പരിസ്ഥിതി ഏറെ അപകടത്തിലായിരിക്കുന്ന ആമസോണ്‍ പ്രദേശത്തിനും ആയി പൊതുസംഘം പുതിയ പേഷിതപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 2009നും 2015നും ഇടയ്ക്ക് ലാവോസ്, കാമറൂണ്‍, ഘാനാ, കംബോഡിയ, സെനഗള്‍, മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സമൂഹം പ്രേഷിതസാന്നിദ്ധ്യം ഉറപ്പാക്കും,. അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.