2009-06-09 15:56:33

പ്രതിസന്ധികളുടെയിടയിലും പ്രത്യാശയുടെ കിരണങ്ങള്‍ ദൃശ്യമാണെന്ന്, പാപ്പാ


 
ആഗോളസാമ്പത്തികമാന്ദ്യം വെനസ്വേലായിലെ പ്രശ്നകലുഷിതസാഹചര്യത്തെ ഗുരുതരമാക്കുന്നുവെങ്കിലും അവിടെയും പ്രത്യാശയുടെ കിരണങ്ങള്‍ ദൃശ്യമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യമാരെ എന്ന പോലെ ഉത്ഥിതനായ ക്രിസ്തു തന്‍െറ സ്നേഹത്തിന്‍െറയും ശക്തിയുടെയും ചൈതന്യത്താല്‍ നമ്മെയും പൂരിതരാക്കി, പ്രത്യാശയുടെയും നിത്യജീവന്‍െറയും ഭാവി നമ്മുടെ മുന്‍പിലും അനാവരണം ചെയ്യുകയാണ്. ആദ് ലിമിനാ സന്ദര്‍ളനത്തിന് എത്തിയ വെനസ്വേലായിലെ മെത്രാന്മാരെ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ പൊതുവായി സ്വീകരിച്ചു അഭിസംബോധനചെയ്യവെ അവര്‍ക്ക് പ്രോല്‍സാഹസനം പകര്‍ന്നു കൊണ്ട് പാപ്പാ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തിപ്പെടുത്തുക. യേശുക്രിസ്തുവിന്‍െറ വ്യക്തിത്വവും സന്ദേശവും അതിന്‍െറ പൂര്‍ണ്ണതയിലും മനോഹാരിതയിലും എല്ലാവരും അറിയട്ടെ പാപ്പാ തുടര്‍ന്നു- ക്രിസ്തുവിന്‍െറ ശിഷ്യരും പ്രേഷിതരും എന്ന നിലയില്‍ ദൈവത്തിന്‍െറ സ്നേഹാര്‍ദ്രമായ പദ്ധതിക്ക് അനുയോജ്യമായ വിധത്തില്‍ ഭൗതികസംവിധാനങ്ങളെ പ്രകാശിപ്പിക്കുവാന്‍ വിളിക്കപ്പെടുന്ന അല്മായരുടെ ഉത്തരവാദിത്വമാണ് രാഷ്ട്രീയപ്രവര്‍ത്തനം. ആ ദൗത്യനിര്‍വഹണത്തിന് തങ്ങളുടെ വിശ്വാസത്തിന് വിശ്വസ്തതാപൂര്‍വ്വകമായ സാക്ഷൃമേകുകയും, ക്രിസ്തുവിന്‍െറ മൗതികശരീരത്തിലെ അംഗങ്ങളായിരിക്കുന്നതില്‍ അഭിമാനവും ആനന്ദവും കൊള്ളുകയും ചെയ്യുന്ന അല്മായസമൂഹമാവശ്യമാണ്. അതിന് അവര്‍ സഭയുടെ സാമൂഹികപ്രബോധനങ്ങളെ പറ്റി അറിവുള്ളവരും, വിശ്വാസത്തിന്‍െറയും പ്രാര്‍ത്ഥയുടെയും വ്യക്തികളും ആയിരിക്കണം. മെത്രാന്മാരുടെ ആഴമായ ആത്മീയജീവിതത്തിന്‍റ പ്രാധാന്യം തുടര്‍ന്ന് പാപ്പാ പരാമര്‍ശവിഷയമാക്കി. വിശുദ്ധ കുദാശകളാല്‍ ശിരസ്സായ ക്രിസ്തുവിനോട് പൂര്‍ണ്ണമായും അനുരുപരാക്കപ്പെട്ടിരിക്കുന്ന മെത്രാന്മാര്‍ തങ്ങള്‍ക്ക് ഭരമേല്പിപ്പിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് കര്‍ത്താവായ യേശുവിന്‍െറ ദൃശ്യമായ അടയാളമായിത്തീരുകയാണ്. അതിനാല്‍ മെത്രാന്മാര്‍ വിശ്വാസത്തിന്‍െറ പ്രാധാന്യം ജീവിതം കൊണ്ട് കാട്ടുകയും, വിശുദ്ധിക്കായുള്ള വിളിക്ക് ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കുകയും വേണം. ഫലദായകമായ അജപാലനപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയന്മാരും ദൈവജനവും തമ്മിലുള്ള സ്നേഹപൂര്‍വ്വകവും, കാര്യക്ഷമവും ആയ കുട്ടായ്മ ഒരു അനിവാര്യവ്യവസ്ഥയാണ് പാപ്പാ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.