2009-06-08 15:25:49

വിദ്യാഭ്യാസത്തിലെ ഒരു നിര്‍ണ്ണായകമാനമാണ് വിശ്വാസമെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോളാസ്


വിദ്യാഭ്യാസത്തിലെ ഒരു നിര്‍ണ്ണായകമാനമാണ് വിശ്വാസം. അതു് അംഗീകരിക്കപ്പെടുകയും, ആദരിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ആവശ്യമാണ്. ഗ്രേറ്റ് ബ്രിട്ടനിലെ ഹീത്രോപ്പ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു വിദ്യാഭ്യാസസമ്മേളനത്തെ അഭിസംബോധന ചെയ്യവെ വെസ്റ്റ് മിന്‍സ്റ്റര്‍ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോളസ് പ്രസ്താവിച്ചു. സമൂഹം സത്യസന്ധത, നീതി, കരുണാര്‍ദ്രത, ധൈര്യം തുടങ്ങിയ മൂല്യങ്ങളിലാണ് ആധാരമാക്കപ്പെടണ്ടത്. അദ്ദേഹം തുടര്‍ന്നു- ആ അധികൃതയടിസ്ഥാനത്തില്‍ സമൂഹം കെട്ടിപ്പടുക്കുകയെന്ന നിര്‍ണ്ണായക ദൗത്യം നിര്‍വഹിക്കുവാന്‍ കത്തോലിക്കാ വിദ്യാലയങ്ങള്‍ സവിശേഷമാം വിധം വിളിക്കപ്പെടുന്നു. മതാത്മകസ്വഭാവമൂള്ള വിദ്യാലയങ്ങള്‍ക്ക് അധികൃത വിദ്യാഭ്യസത്തെ സംബന്ധിച്ച് വ്യക്തവും, സത്യസന്ധവും, സുതാര്യവുമായ ആശയങ്ങളുണ്ട്. പരീക്ഷയുടെ ഫലത്തെക്കാളുപരി വിദ്യാലയങ്ങള്‍ കുട്ടികളുടെ സ്വഭാവരുപവല്‍ക്കരണത്തില്‍ ഔല്‍സുക്യം പ്രകടിപ്പിക്കണം. മനുഷ്യവ്യക്തികള്‍ ഉള്‍പ്പെടെ എല്ലാത്തിനെയും കാര്യസാധ്യത്തിനായുള്ള ഉപകരണമാക്കുവാനുള്ള പ്രവണതയുള്ള ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുക. ആ വികല ആശയം വിദ്യാഭ്യാസരംഗത്ത് കടന്നുപറ്റിയാല്‍ ആ വേദി ഒരു വിപണിരംഗമായി അധപതിക്കുകയും, അതിന്‍െറയെല്ലാ പരിതോവസ്ഥകളും മലീമസമാകുകയും ചെയ്യും. വിപണിശൈലി ഇന്ന് ജീവിതത്തിന്‍െറയെല്ലാ തലങ്ങളിലും സാവകാശം പ്രവേശിക്കുകയാണ്.. അതിന്‍െറ പരിണിതഫലമായി മനുഷ്യവ്യക്തി വെറും ഉപഭോക്താവും ദാതാവും മാത്രമായി തരംതാഴ്ത്തപ്പെടുന്നു.. മനുഷ്യന്‍െറ ഏറ്റം നൈസര്‍ഗ്ഗികമായ വിശ്വാസത്തെയും, മതാത്മകനുഭവങ്ങളെയും അവഗണിക്കുകയാണെങ്കില്‍ ഒരു അധികൃതവ്യക്തിത്വവും നമുക്ക് പ്രതീക്ഷിക്കാനാവില്ല. ആരോഗ്യപ്രദമായ ഒരു മാനുഷികപരിസ്ഥിതി കെട്ടിപ്പടുക്കുന്നതിന് വിദ്യാലയത്തിന്‍െറ പാരമ്പര്യത്തിനും, അവിടെ അദ്ധ്യയനം നടത്തുന്ന കുട്ടികളുടെ മതവിശ്വാസങ്ങള്‍ക്കും അനുസാരമുള്ള വിശ്വാസ, മതാനുഷ്ഠാന പ്രകടനങ്ങള്‍ക്കു് അവസരവും, സാധ്യതയും നല്‍കുക ഒരു അവശ്യവ്യവസ്ഥയാണ്.
 







All the contents on this site are copyrighted ©.