2009-06-06 15:53:01

സാമ്പത്തികമാന്ദ്യവും കാലാവസ്ഥാപരിവര്‍ത്തനവും ലത്തീന്‍അമേരിക്കന്‍ മെത്രാന്മാര്‍ക്കു് ആശങ്കാവിഷയങ്ങള്‍


ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളെ പ്രത്യേകിച്ച് കര്‍ഷകരെ ആഗോള സാമ്പത്തികമാന്ദ്യവും, കാലാവസ്ഥാമാറ്റങ്ങളും വളരെ ദോഷകരമായി ബാധിക്കുകയാണെന്ന് അവിടത്തെ കത്തോലിക്കാ മെത്രാന്മാരുടെ കൗണ്‍സിലിന്‍െറ ഒരു പ്രസ്താവന പരിതപിക്കുന്നു. ആ പ്രശ്നങ്ങള്‍ക്ക് ഒരു പ്രതിവിധിയെന്നോണം ഐക്യദാര്‍ഢ്യവും, ആത്മനിയന്ത്രണവും, പ്രപഞ്ചത്തോടുള്ള ആദരവും അവര്‍ പ്രസ്താവനയില്‍ ശുപാര്‍ശ ചെയ്യുന്നു. മേല്‍ പറഞ്ഞ ദുരന്തങ്ങള്‍ ലത്തീന്‍ അമേരിക്കയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന്‍െറ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുകയാണെന്നു് അപലപിക്കുന്നയവര്‍ ആ പ്രശ്നപരിഹരണത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ ഇനിയും സ്വീകരിക്കാത്തതില്‍ അമര്‍ഷവും, ഖേദവും രേഖപ്പെടുത്തുന്നു. വിഭവങ്ങളുടെ ഒരു സ്രോതസ്സായി മാത്രം പ്രപഞ്ചത്തെ കാണാതെ അതിനെ സ്വന്തം ഭവനമായി വീക്ഷിക്കുവാനും, വിനാശകരമായ ഉപഭോക്തജീവിതശൈലിയെ നിയന്ത്രിച്ച് പ്രവാചകവിളി ജീവിക്കുവാനും അവര്‍ വിശ്വാസികളെ പ്രസ്താവനയില്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.