2009-06-06 15:26:56

കത്തോലിക്കാസഭ അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്ന്


അമേരിക്കന്‍ ഐക്യനാടുകളിലെ നിവാസികളില്‍ 22% അതായത് 68,115,001 പേര്‍ കത്തോലിക്കരാണ്. 2007ലെക്കാള്‍ 10 ലക്ഷം കുടുതല്‍ . ഇന്ന് അവിടെ രുപതാവൈദികരും സന്ന്യാസവൈദികരും ഉള്‍പ്പെടെ 41,489 വൈദികരുണ്ട്. അവിടത്തെ 189 സെമ്മിനാരികളിലായി 4973 വൈദികവിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നു. വൈദികരോടെത്ത് 60715 സന്യാസിനികളും, 4,905 സന്യാസസഹോദരമാരും സഭാസേവനത്തില്‍ നിരതരാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ 91 ഇടവകകള്‍ ഉള്‍പ്പെടെ ഇന്ന് അമേരിക്കയില്‍ 18,674 ഇടവകകള്‍ ഉണ്ട്. സ്ഥിരം ഡീക്കന്‍മാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2007ല്‍ അവരുടെ സംഖ്യ 16,408 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അവരുടെ എണ്ണം 16,935 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആ നാട്ടില്‍ 887,145 ശിശുക്കളും, 42,629 പ്രായപൂര്‍ത്തിയാവരും സ്നാനപ്പെട്ടു. 81,775 അകത്തോലിക്കര്‍ കത്തോലിക്കാസഭയുമായി പൂര്‍ണ്ണകുട്ടായ്മയിലായി. സഭാഭിമുഖ്യത്തിലെ 562 ആസ്പത്രികള്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് 85,293,351 രോഗികള്‍ക്ക് പരിചരണമേകി. സഭാഭിമുഖ്യത്തിലെ വിവിധ ജീവകാരുണ്യസംഘടനകള്‍ 2800 കോടി 20 ലക്ഷം ഡോളറിന്‍െറ പദ്ധതികള്‍ നടപ്പിലാക്കി. അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാസഭയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കിലാണ് ഇവ കാണുന്നത്







All the contents on this site are copyrighted ©.