2009-05-26 14:19:15

വൈദികവര്‍ഷത്തില്‍ ജീവിതനവീകരണത്തിന് അര്‍ജന്‍റീനായിലെ മെത്രാന്‍മാര്‍ വൈദികരെ ആഹ്വാനം ചെയ്യുന്നു.


 
വൈദികവര്‍ഷത്തില്‍ വിശ്വാസത്തിലും പ്രത്യാശയിലും പൗരോഹിത്യ ശുശ്ര്യുഷയിലും ഉള്ള വിശ്വസ്തതയും ആനന്ദവും നവീകരിക്കുവാന്‍ അര്‍ജന്‍റീനായിലെ മെത്രാന്‍മാര്‍ അവിടത്തെ വൈദികരെ ആഹ്വാനം ചെയ്യുന്നു. വൈദികരുടെ സേവനത്തിനും, സഭാസ്നേഹത്തിനും അവര്‍ക്കായി നല്‍കിയ ഒരു കത്തില്‍ നന്ദി പറയുന്ന മെത്രാന്‍സംഘം യേശുക്രിസ്തുവില്‍ നിന്ന് ലഭിച്ചിരിക്കുന്ന അപരിമേയദാനമായ പൗരോഹിത്യത്തിന് ദൈവത്തിന് നന്ദി പറയുകയും, ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും നടുവില്‍ അവയെ അവഗണിച്ച് സുവിശേഷപ്രഘോഷണമെന്ന ഉദാത്തമായ ദൗത്യം നിര്‍വഹിക്കുന്ന വൈദികരെ ശ്ലാഘിക്കുകയും ചെയ്യുന്നു. പൗരോഹിത്യം സ്നേഹത്തിന്‍െറ ഒരു രഹസ്യമാണ്. അതു് അനുദിനം ദിവ്യബലിയര്‍പ്പണത്തിലൂടെയും, സേവനത്തിലെ സ്വയംദാനത്തിലൂടെയും നവീകരിക്കപ്പെടുന്നു. സഭ ആദ്യക്കാലം മുതല്‍ പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മില്‍ ഒരു ഏകാതനത ദര്‍ശിച്ചിരന്നു.വിശ്വാസത്തിന്‍െറയും, ഉപവിയുടെയും, സ്വര്‍ഗ്ഗത്തില്‍ പൂര്‍ണ്ണതയിലെത്തുന്ന പ്രത്യാശയുടെയും വെളിച്ചത്തില്‍ മാത്രമേ അത് ഗ്രഹിക്കാനാവൂ. നല്ലയിടയന്‍െറ വികാരങ്ങളും, ഹൃദയവും സ്വായത്തമാക്കുന്നതിന് ദൈവവചനത്തിന്‍െറ പ്രാര്‍ത്ഥനാപൂര്‍വ്വകമായ വായനയും പ്രഘോഷണവും, സന്തോഷപ്രദവും ഭക്തിപൂര്‍വ്വകവും ആയ ദിവ്യബലിയര്‍പ്പണവും, വിശ്വസ്തവും ക്ഷമാപൂര്‍വ്വകവും ഉദാരപൂര്‍വ്വകവും ആയ സേവനവും പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആയുള്ള സേവനവും ആവശ്യമാണ്- മെത്രാന്‍മാര്‍ കത്തില്‍ വൈദികരെ അനുസ്മരിപ്പിക്കുന്നു. ആര്‍സിലെ വി.വിയാന്നിയുടെ നൂറ്റിയന്‍പതാം ചരമവാര്‍ഷികമായ 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ വൈദികവര്‍ഷമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ക്രിസ്തുവിന്‍െറ വിശ്വസ്തത വൈദികന്‍െറ വിശ്വസ്തത’ എന്നതാണ് വൈദികവര്‍ഷത്തിനായി പാപ്പാ ശുപാര്‍ശ ചെയ്തിരിക്കുന്ന ആദര്‍ശപ്രമേയം. 2009 ജൂണ്‍ 19ന് വത്തിക്കാനിലെ വി.പത്രോസിന്‍െറ ബസലിക്കായില്‍ സയാഹ്നപ്രാര്‍ത്ഥനയോടെ പാപ്പാ പ്രോല്‍ഘാടനം ചെയ്യുന്ന വൈദികവര്‍ഷം 2010 ജൂണ്‍ 19ന് പാപ്പായുടെ അദ്ധ്യക്ഷതയില്‍ വത്തിക്കാനിലെ ബസലിക്കായിലെ മുന്‍പിലെ ചത്വരത്തില്‍ നടക്കുന്ന ലോകവൈദികസമ്മേളനത്തോടെ സമാപിക്കും







All the contents on this site are copyrighted ©.