2009-05-22 16:05:40

സിറില്‍ മെത്തോഡിയസ് വിശുദ്ധര്‍ വിശ്വാസത്തിന്‍െറ ഗുരുഭൂതരെന്ന്, പാപ്പാ.


യൂറോപ്പിന്‍െറ മദ്ധ്യസ്ഥരായ സിറില്‍ മെത്തോഡിയസ് സഹോദരന്മാര്‍ വിശ്വാസത്തിന്‍െറ ഗുരുഭൂതരും, സ്ലാവു ജനതയുടെ അപ്പസ്തോലന്മാരും ആണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആ വിശുദ്ധരുടെ തിരുനാളിനോടുനുബന്ധിച്ച് എത്തിയ മാസിഡോണിയായുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ഈവനോസിന്‍െറ നേതൃത്വത്തിലെ അവിടത്തെ കത്തോലിക്കാ ഓര്‍ത്തഡോക്സ് മെത്രാന്മാരുടെയും, പ്രസിഡന്‍റിന്‍െറ കുടുബാംഗങ്ങളുടെയും ഒരു സംഘത്തെ വെള്ളിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്. യേശു ക്രിസ്തുവിലെ ഏക വിശ്വാസത്തില്‍ ഒന്നിക്കുവാനും, അവരുടെ വീരോചിതമായ സുവിശേഷസാക്ഷൃം വിചിന്തനവിഷയമാക്കുവാനും, വാക്കു കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും അവര്‍ പ്രേഷണം ചെയ്ത ആദര്‍ശങ്ങളുടെയും മൂല്യങ്ങളുടെയും പൈതൃകം അഭംഗുരം സംരക്ഷിക്കുവാനും നമ്മെയെല്ലാവരെയും അവര്‍ ആഹ്വാനം ചെയ്യുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു. പുരോഗതിയുടെയും, നീതിയുടെയും സമാധാനത്തിന്‍െറയും ആയ ഭാവിയാഗ്രഹിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിലെ യൂറോപ്പിന്‍െറ നിര്‍മ്മാണത്തിന് ക്രൈസ്തവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സംഭാവന അതാണെന്ന് അനുസ്മരിപ്പിച്ച പാപ്പാ മാസിഡോണിയായിലെ സാമൂഹിക മത തലങ്ങളിലെ സഹവര്‍ത്തിത്വ സംവാദ പരിശ്രമങ്ങള്‍ പുരോഗമിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു..


 







All the contents on this site are copyrighted ©.