2009-05-22 16:07:34

വിശുദ്ധ നാട്ടിലെ തീര്‍ത്ഥാടനത്തില്‍ പാപ്പാ കാട്ടിയ ധൈര്യവും കരുത്തും ശ്ലാഘനീയമെന്ന്, ഗാരി കുറൂപ്പ്


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ നാട്ടിലെ തീര്‍ത്ഥാടനത്തില്‍ പ്രകടിപ്പിച്ച ധൈര്യത്തെയും, കരുത്തിനെയും മതാന്തരസംഭാഷണം പരിപോഷിപ്പിക്കുന്നതിനായുള്ള സംഘടനയായ PAVE THE WAY FOUNDATION പ്രസിഡന്‍റ് ഗാരി കുറൂപ്പ് ശ്ലാഘിക്കുന്നു. ഏറെ ആയാസകരമായ ആ തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചതിനും, ആ തീരുമാനം വിജയകരമായി നടപ്പിലാക്കിയതിനും ഹൃദയപൂര്‍വം നന്ദി പറഞ്ഞുകൊണ്ട് പാപ്പായ്ക്കു് അയച്ച ഒരു കത്തിലാണ് അതിന് പാപ്പായെ ഒരു യഹുദനായ അദ്ദേഹം ശ്ലാഘിച്ചത്. രാഷ്ട്രീയവും, മതപരവും, സാംസ്ക്കാരികവും ആയ അന്തരങ്ങളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് ദൈവത്തിന്‍െറ സമാധാനസന്ദേശം എത്തിക്കുന്നതിന് അതിലോലമായ പാതയിലൂടെ സഞ്ചരിക്കുവാന്‍ വളരെയധികം ധൈര്യവും, ശക്തിയും ആവശ്യമാണ് അദ്ദേഹം കത്തില്‍ തുടരുന്നു ധാര്‍മ്മികതത്വങ്ങളെ മുറുകെ പിടിക്കുന്നവനും, അതിന്‍ പ്രകാരം ജീവിക്കുന്നവനും മാത്രമേ മറ്റുള്ളവരുടെ ആവശ്യങ്ങളും, ആശങ്കകളും, ഭയവും മനസ്സിലാക്കുവാനും ആ വികാരങ്ങളാല്‍ അലട്ടപ്പെടുന്നവരോട് താദാത്മ്യപ്പെടുവാനും സാധിക്കുകയുള്ളൂ. പാപ്പായുടെ അസാധാരണമായ ധൈര്യത്തെയും, സദ്മനോഭാവത്തെയും അഭിനന്ദിക്കുന്ന വളരെ പേരുണ്ടെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഉപരി ശക്തിയാര്‍ജ്ജിക്കാന്‍ പാപ്പായോട് സ്നേഹബുദ്ധ്യാ അദ്യര്‍ത്ഥിക്കുന്ന അദ്ദേഹം വളരെ നാള്‍ പാപ്പാസ്ഥാനം തുടരുവാനുള്ള ശക്തിയും, നമ്മുടെ പ്രശ്നകലുഷിതമായ ലോകത്തില്‍ ദൈവത്തിന്‍െറ സമാധാനം എത്തിക്കുന്നതിനായുള്ള ശ്രമത്തില്‍ വിജയത്തിന്‍െറ സമ്പന്നമായ കൃപാവരവും ദൈവം പ്രദാനം ചെയ്യട്ടെയെന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പാപ്പായുടെ തീര്‍ത്ഥാടനത്തെ വിമര്‍ശിക്കുന്നവര്‍ വിരുദ്ധ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണെന്ന് കത്തില്‍ അപലപിക്കുന്ന ഗാരി കുറൂപ്പ്, അപ്രകാരമുള്ളവര്‍ക്ക് മാത്രമേ സമാധാനത്തിനായുള്ള പാപ്പായുടെ ധീരോദാത്തമായ യത്നങ്ങളെ നിഷേധാത്മകമായി വിമര്‍ശിക്കാനാവൂയെന്ന് പറയുന്നു.

 







All the contents on this site are copyrighted ©.