2009-05-18 16:52:30

ലോകയുവജനസംഗമത്തിന്‍റെ ഭാവാത്മകമായസ്വാധീനം യുവജനങ്ങളില്‍തുടരുന്നു.


ലോകയുവജനസംഗമത്തിന്‍െറ സ്വാധീനം വര്‍ഷങ്ങളില്‍ പിന്നിട്ടിട്ടും യുവജനങ്ങളില്‍ തുടരുന്നതായി PILGRIMS PROGRESS 2008 RESEARCH PROJECT ന്‍െറ ഒരു സര്‍വ്വേനിഗമനം പറയുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയായില്‍ നടന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തിയായിരുന്നു ആ സര്‍വ്വേ. അവരില്‍ 40% പേര്‍ ദൈവത്തിലെ തങ്ങളുടെ വിശ്വാസം ആഴപ്പെട്ടതായി പറയുന്നു, വിശ്വാസികളായി ജീവിക്കുവാന്‍ സന്ദേഹിക്കുകയില്ലെന്നും, യേശുവിന്‍െറ ശിഷ്യരായി ജീവിക്കുവാനാഗ്രഹിക്കുന്നുവെന്നും, വിശ്വാസത്തെ പറ്റി പഠിക്കുവാന്‍ താല്പര്യമുണ്ടെന്നും 75% പേര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവിതശൈലിയില്‍ പരിവര്‍ത്തനം വരുത്തുവാനും, ക്രിസ്തുവിനെ പോലെ മറ്റുള്ളവരോട് കുടുതല്‍ ഔല്‍സുക്യമുള്ളവരാകുവാനും ശ്രമിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേര്‍. വിശ്വസിക്കുന്നത് ജീവിക്കുമെന്ന് 85% വും, ദൈവവുമായുള്ള അടുത്ത ബന്ധത്തില്‍ ജീവിക്കുമെന്ന് 81% വും, കത്തോലിക്കാ അനന്യത അനുഭവപ്പെടുന്നെന്ന് 78% വും പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ലോകയുവജനസംഗമത്തിന്‍െറ അനുവര്‍ത്തിപ്രവര്‍ത്തനമെന്ന നിലയില്‍ ധ്യാനവും, വിശ്വാസ പരിശീലനവും താല്പര്യപ്പെടുന്നു. അതുപോലെ പകുതിയിലധികം 2011ല്‍ സ്പെയിനിലെ മഡ്രിഡില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔല്‍സുക്യം കാട്ടി.







All the contents on this site are copyrighted ©.