2009-05-12 15:14:18

പാപ്പായുടെ മാനവകുടുംബത്തിനായുള്ള പ്രാര്‍ത്ഥന


എല്ലാ യുഗങ്ങളുടെയും നാഥനായ ദൈവമെ ! സമാധാനത്തിന്‍െറ നഗരമായ, യഹുദരുടെ അതുപോലെ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആത്മീയഭവനമായ ജറുസലെം സന്ദര്‍ശിക്കുന്നയവസരത്തില്‍ ലോകമെമ്പാടുമുള്ള അങ്ങയുടെ ജനതയുടെ സന്തോഷങ്ങളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും, പരീക്ഷണങ്ങളും, വേദനകളും അങ്ങയുടെ തിരുമുന്‍പില്‍ ഞാന്‍ കൊണ്ടുവരുന്നു. അബ്രഹാത്തിന്‍െറയും, ഇസഹാക്കിന്‍െറയും, യാക്കോബിന്‍െറയും ദൈവമെ! പീഡിതരുടെയും, ചകിതരുടെയും, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെയും വിലപനങ്ങളെ അങ്ങ് ശ്രവിക്കണമെ. വിശുദ്ധ നാടിന്‍െറ മേല്‍, മദ്ധ്യപൂര്‍വ്വദേശത്തിന്‍മേല്‍ മാനവകുടുംബം മുഴുവന്‍റെയും മേല്‍ അങ്ങയുടെ സമാധാനം അയക്കണമെ. നീതിയുടെയും, കരുണയുടെയും പാതയില്‍ വിനയപൂര്‍വ്വം നടക്കുവാന്‍ അങ്ങെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളെ അങ്ങ് പ്രചോദിപ്പിക്കണമെ.. “തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ തേടുന്നവര്‍ക്കും കര്‍ത്താവ് നല്ലവനാണ്.” (വിലാപങ്ങള്‍ 3/25) പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ജറുസലെമിലെ വിലാപമതില്‍ - പശ്ചിമമതില്‍- ചെവ്വാഴ്ച സന്ദര്‍ശിച്ചവേളയില്‍ ഈ പ്രാര്‍ത്ഥനയെഴുതിയ കടലാസ് അതിന്‍െറ കല്ലുകള്‍ക്കിടയില്‍ നിക്ഷേപിച്ചു. തീര്‍ത്ഥാടകര്‍ ഇപ്രകാരം പ്രാര്‍ത്ഥനയെഴുതി ആ ഭിത്തിയുടെ കല്ലുകള്‍ക്കിടയില്‍ വയ്ക്കുന്ന ഒരു പതിവുണ്ട്..







All the contents on this site are copyrighted ©.