2009-05-05 16:25:29

ക്രൂശിക്കപ്പെട്ട് മരിച്ച് ഉത്ഥിതനായ ക്രിസ്തുവുമായുള്ള ബന്ധം ആഴപ്പെടുത്തുവാന്‍ പാപ്പാ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളെ ആഹ്വാനം ചെയ്യുന്നു.


 ക്രൂശിക്കപ്പെട്ട് മരിച്ച് ഉത്ഥിനായ ക്രിസ്തുവുമായുള്ള ബന്ധം ആഴപ്പെടുത്തുവാനും, സജീവമാക്കുവാനും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിലെ അംഗങ്ങളെ ആഹ്വാനം ചെയ്യുന്നു. ഇറ്റലിലെ റിമിനിയില്‍ അടുത്തയിട നടന്ന കത്തോലിക്കാ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍െറ മുപ്പത്തിരണ്ടാം ദേശിയ അസംബ്ലിക്ക് പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ നല്‍കിയ സന്ദേശത്തിലാണ് അത് കാണുന്നത്. സമ്മേളനത്തില്‍ സംബന്ധിക്കുന്നവരുടെ മേല്‍ പ.ആത്മാവിന്‍െറ ദാനങ്ങളും, ഫലങ്ങളും സമൃദ്ധമായി വര്‍ഷിക്കപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്ന പാപ്പാ ഉത്ഥിതനായ ക്രിസ്തുവിനോടുള്ള ആഴമായ ഐക്യം നേടുന്നതോടെപ്പം ഭ്രാതൃത്വകുട്ടായ്മയുടെയും, സുവിശേഷസന്ദേശത്തിന്‍െറയും സാക്ഷൃമേകുന്നതിനുള്ള പ്രചോദനവും ശക്തിയും അവര്‍ക്ക് കരഗതമാകുകയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നതായും കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ അറിയിക്കുന്നു. ദൈവത്തിനായി ജീവന്‍ സമര്‍പ്പിക്കുവാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും, അധികൃത ആത്മീയനവീകരണമാവശ്യമായിരിക്കുന്ന ലോകത്തില്‍ സുവിശേഷപ്രഘോഷണത്തിലൂടെ ഒരു നവചൈതന്യം കണ്ടെത്തിയ ജനതയാണ് തങ്ങളെന്നും ഇറ്റലിയിലെ കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിന്‍െറ പ്രസിഡന്‍റ് സാല്‍വത്തോര്‍ മാര്‍ട്ടീന്‍സ് പറയുന്നു.







All the contents on this site are copyrighted ©.