2009-05-05 16:27:54

ആര്‍ച്ചുബിഷപ്പ് സ്റ്റാന്‍സ്ലാവോസ് ഫെര്‍ണ്ടാസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്‍െറ ഭാരതസന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നു.


 
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ കമ്മീഷന്‍െറ ഭാരതസന്ദര്‍ശനം ഒറീസായില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കു് അതിവേഗം നീതി ലദിക്കുവാന്‍ പാതയൊരുക്കുമെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് സ്റ്റാന്‍സ്ലാവോസ് ഫെര്‍ണ്ടാസ് പ്രത്യാശ പ്രകടിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ആ കമ്മീഷന്‍ അനുവര്‍ഷം ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ അരങ്ങേറുന്ന മനുഷ്യവകാശധ്വസംനങ്ങളെ അധികരിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. ഈ വര്‍ഷം കമ്മീഷന്‍ ഭാരതത്തിലെ ഒറീസായില്‍ നടന്ന ക്രൈസ്തവപീഡനത്തെയും, ഗുജറാത്തില്‍ നടന്ന മുസ്ലീം പീഡനത്തെയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും അതിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമവിഷയമാക്കുക. ക്രൈസ്തവരെന്ന നിലയില്‍ സഭ പ്രതികാരം ചെയ്യില്ല. മറിച്ച് തങ്ങള്‍ ക്ഷമിക്കുകയും, സമാധാനത്തിനായി ശ്രമിക്കുകയുമാണ്. സമാധാനത്തിനും, അനുരജ്ഞനത്തിനും അനിവാര്യമായ നീതി സഭയാഗ്രഹിക്കുന്നു. അതിന്‍െറ അടിസ്ഥാനത്തിലേ സമാധാനവും, സമൂഹങ്ങളുടെ ധാരണാപൂര്‍വ്വകമായ സഹവര്‍ത്തിത്വവും സാധിക്കൂ, ഏഷ്യാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ആര്‍ച്ചുബിഷപ്പ് കുട്ടിചേര്‍ത്തു. ഗുജറാത്ത് മോഡലില്‍ ക്രൈസ്തവരെ കൊന്നൊടുക്കുവാന്‍ ഹൈന്ദവ തീവ്രവാദികള്‍ ഉണ്ടാക്കിയ പദ്ധതിയാണ് കാണ്ടമാല്‍ കലാപങ്ങളെന്നു് അന്താരാഷ്ട്ര ആര്യസമാജത്തിന്‍െറ അദ്ധ്യക്ഷന്‍ സ്വാമി അഗ്നിവേശ് പറയുന്നു. കാണ്ടമാലിലെ ക്രൈസ്തവവിരുദ്ധകലാപങ്ങളെക്കറിച്ച് മലയാളി പത്രപ്രവര്‍ത്തകന്‍ ആന്‍റോ അക്കര എഴുതിയ ‘കാണ്ടമാല്‍ എ ബ്ലോട്ട് ഓണ്‍ ഇന്‍ഡ്യന്‍ സെക്കുലറിസം’ എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് സ്വാമി അഗ്നിവേശ് അത് വെളുപ്പെടുത്തിയത്.







All the contents on this site are copyrighted ©.