2009-05-01 16:12:35

ഹൃദയം ദൈവത്തിന് വിട്ടുക്കൊടുക്കുകയാണ് സംഗീതമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


ദൈവത്തിന് ഹൃദയം വിട്ടുക്കൊടുക്കുകയാണ് സംഗീതമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. പാപ്പാസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ നാലാം വാര്‍ഷികത്തോടുനുബന്ധിച്ച് പ.പിതാവിന്‍െറ ബഹുമാനാര്‍ത്ഥം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് ജോര്‍ജ്ജിയോ നാപ്പളിത്താനോ സംഘടിപ്പിച്ച സംഗീതവിരുന്നുതിന് നന്ദി പറഞ്ഞുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പാ. ആലപിക്കപ്പെട്ട പ.കുര്‍ബാനയെയും, മറിയത്തിന്‍െറ സ്തോത്രഗീതത്തെയും അധികരിച്ച ഗാനങ്ങള്‍ തുടര്‍ന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പരാമര്‍ശവിഷയമാക്കി. പ.കുര്‍ബാനയിലെ യേശുവിന്‍െറ തിരുശരീരം, കുരിശില്‍ യഥാര്‍ത്ഥത്തില്‍ ബലിയാക്കപ്പെടുകയും സാര്‍വ്വത്രികരക്ഷ സാക്ഷാല്‍ക്കരിക്കുകയും ചെയ്ത തിരുശരീരം ദര്‍ശിക്കുന്നതിന് കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ധ്യാനാത്മകതയിലേയ്ക്ക് നാം നയിക്കപ്പെടും. എളിമയാല്‍ ദൈവത്തിന്‍െറ പ്രിയപ്പെട്ടവളായി ഭവിച്ച പ.കന്യകാമറിയത്തിന്‍റെ ഹൃദയത്തില്‍ നിന്ന് നിര്‍ഗളിച്ച സ്തോത്രഗീതത്തിലെ വാക്കുകള്‍ സഭയുടെ ദൈനംദിന പ്രാര്‍ത്ഥനയിലെ ഒരു ഭാഗമായി ഭവിച്ചിരിക്കുന്നു. സ്തോത്രഗീതം ക്രിസ്തുവിന്‍െറ ഉത്ഥാനത്തെ അതായത് അവിടത്തെ വിജയത്തെ ഉദര്‍ശനം ചെയ്യുന്നതാണ്. ദൈവം ക്രിസ്തുവില്‍ തന്‍െറ വാഗ്ദാനം സാര്‍ത്ഥകമാക്കി, കാരുണ്യം വെളിവാക്കി. സ്നേഹത്തിന്‍െറ ശക്തിയാല്‍ നീതിയെ അധികരിച്ച തന്‍െറ പദ്ധതി സാക്ഷാല്‍ക്കരിച്ച ദൈവത്തെ മറിയവും സഭയും ഒന്നിച്ച് പാടിസ്തുതിക്കുന്നു. ദൈവം തിരുമനസ്സാകുന്ന വിധത്തില്‍ തന്‍െറ ദൗത്യം നിര്‍വഹിക്കുന്നതിന് പാപ്പാ എല്ലാവതുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 







All the contents on this site are copyrighted ©.