2009-05-01 16:15:59

പ്രധാനപ്പെട്ടതും ഔന്നിത്യമേറിയതുമാണ് മെത്രാനടുത്ത ദൗത്യങ്ങള്‍, പാപ്പാ


വളരെ പ്രധാനപ്പെട്ടതും, ഔന്നിത്യമേറിയതുമായ ദൗത്യങ്ങളാണ് ദൈവം മെത്രാന്‍മാരെ ഭരമേല്പിച്ചിരിക്കുന്നതെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. യേശുവിന്‍െറ സമാധാനത്തിന്‍െറയും അനുരഞ്നത്തിന്‍െറയും സന്ദേശം എല്ലാ ജനതകളിലും എത്തിക്കുക, ദൈവത്തിന്‍െറ വിശുദ്ധ ജനത്തെ പൈതൃകസ്നേഹത്തോടെ സംരക്ഷിക്കുക, അവരെ രക്ഷയുടെ പാതയിലേയ്ക്കു് ആനയിക്കുക എന്നിവയാണ് ശ്രേഷ്ഠമായ ആ ദൗത്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ നല്ലയിടയന്‍െറ പ്രതിരുപത്തിന്‍െറ നിരന്തരമായ ധ്യാനം സുവിശേഷണപ്രഘോഷണത്തിനും, ബലഹീനരെ സംരക്ഷിക്കുന്നതിനും ശക്തിയും ചൈതന്യവും പ്രദാനം ചെയ്യുമെന്ന് പറഞ്ഞു. പ്രാര്‍ത്ഥനയിലൂടെയുള്ള ക്രിസ്തുവുമായുള്ള തീക്ഷണതാപൂര്‍വ്വകമായ ബന്ധം വിശ്വാസികളുടെ ഹൃദയങ്ങളെ രുപാന്തരപ്പെടുത്തുകയും ,മറ്റുള്ളവരുടെ ആവശ്യങ്ങളിലേയ്ക്ക് അവരെ തുറവുള്ളവരാക്കുകയും ചെയ്യും. അങ്ങനെ ലോകത്തെ മെച്ചപ്പെടുത്തുന്നുതിന് പ്രത്യയശാസ്ത്രങ്ങളാല്‍ അല്ല പ്രത്യുത സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന വിശ്വാസത്താലാണ് തങ്ങള്‍ നയിക്കപ്പെടുന്നതെന്ന് ജനതാസമക്ഷം അവര്‍ സാക്ഷൃം വഹിക്കും . തുടര്‍ന്ന് പാപ്പാ അല്മായരുടെ വിളിയെ പരാമര്‍ശവിഷയമാക്കി. ജ്ഞാനസ്നാനവാഗ്ദാനങ്ങളെ പറ്റി അവബോധമുള്ളവരായും, ക്രിസ്തുവിന്‍െറ ഉപവിയാല്‍ പ്രചോദിതരായും അല്മായര്‍ സഭയുടെ ജീവിതത്തിലും, തങ്ങളുടെ രാജ്യത്തിന്‍െറ സാമൂഹിക രാഷ്ട്രീയ സാമ്പത്തികജീവിതത്തിലും പങ്കു ചേരണം. അവര്‍ പൗരധര്‍മ്മങ്ങളുടെ നിര്‍വഹണത്താലും, വ്യക്തിപരവും സമൂഹപരവും തൊഴില്‍പരവും ആയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന മാനവിക ക്രൈസ്തവപുണ്യങ്ങളുടെ അഭ്യസനത്താലും സഹപൗരന്‍മാര്‍ക്ക് മാതൃകയാകണം. അവരുടെ പ്രതിബദ്ധത സമൂഹത്തിന്‍െറ പൊതുനന്മകളായ സമാധാനം, നീതി, ഐക്യദാര്‍ഢ്യം, പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ ആധാരമാക്കപ്പെട്ടിരിക്കുന്ന കുടുംബത്തിന്‍െറ ഉന്നതി, ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള ജിവന്‍െറ സംരക്ഷണം, തങ്ങളുടെ ധാര്‍മ്മികവും മതപരവുമായ ബോധ്യങ്ങള്‍ അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുവാനുള്ള മാതാപിതാക്കന്മാരുടെ കടമ തുടങ്ങിയവ അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനും അവസരവും പ്രചോദനവും നല്‍കും.
 







All the contents on this site are copyrighted ©.