2009-04-28 16:01:37

പാപ്പാ ബെലറൂസിയായുടെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ബെലറൂസിയായുടെ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂക്കാസ്ഹൌക്കോയെ ഒരു സ്വകാര്യകുടിക്കാഴ്ചയ്ക്ക് സ്വീകരിച്ചു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വിദേശമന്ത്രി സേര്‍ജി മാര്‍ത്തിനോവോയുമായി വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെയെയും, വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ദൊമിനിക്വോ മംബര്‍ത്തിയേയും സന്ദര്‍ശിച്ചു. പ്രസ്തകുടിക്കാഴ്ചക്കളില്‍ വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം, ക്രൈസ്തവവിഭാഗങ്ങള്‍ തമ്മിലും സംസ്ക്കാരങ്ങള്‍തമ്മിലുമുള്ള സംവാദം, സമാധാനവും മാനവകുലത്തിന്‍െറ പുരോഗതിയും പരിപോഷിപ്പിക്കുന്നതിനു സഹായകമായ അന്താരാഷ്ട്രബന്ധിയായ വിഷയങ്ങള്‍, അവിടത്തെ സഭയും സര്‍ക്കാരും തമ്മിലുള്ള ബന്ധം സഹകരണം തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെട്ടെന്നും, ചര്‍ച്ചകള്‍ തികച്ചും ഭാവാത്മകമായിരുന്നെന്നും പ.സിംഹാസനത്തിന്‍െറ വിജ്ഞാപനം പറയുന്നു. ബെലറൂസിയായിലെ ഏതാണ്ടു ഒരു കോടി ജനതയില്‍ 80% ഓര്‍ത്തഡോക്സുക്കാരാണ്. 17% മാത്രമാണ് കത്തോലിക്കര്‍. അന്നാടിന്‍െറ സര്‍ക്കാരും അവിടത്തെ കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിലെ ഭാവാത്മക ചുവടുവയ്പായി പ്രസിഡന്‍റ്, പാപ്പായുമായുള്ള തന്‍െറ കുടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നു,







All the contents on this site are copyrighted ©.