2009-04-27 16:33:51

സെന്‍റ് വിന്‍സെന്‍റ് ആന്‍റ് ഗ്രനഡൈന്‍സിന്‍െറ പ്രധാനമന്ത്രി വത്തിക്കാനില്‍


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സെന്‍റ് വിന്‍സെന്‍റ് ആന്‍റ് ഗ്രനഡൈന്‍സിന്‍െറ പ്രധാനമന്ത്രി റാള്‍ഫ് എവറാര്‍ഡ് ഗോണ്‍സാല്‍വെസിനെ ഒരു കുടിക്കാഴ്ചയ്ക്ക് വത്തിക്കാനില്‍ സ്വീകരിച്ചു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയെ സന്ദര്‍ശിച്ചു. തദവസരത്തില്‍ വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ദോമിനിക്വേ മംബര്‍ത്തിയും സന്നിഹിതനായിരുന്നു. തദവസരത്തില്‍ സെന്‍റ് വിന്‍സെന്‍റ് ആന്‍റ് ഗ്രനഡൈന്‍സിലെ സാമൂഹികവും, ധാര്‍മ്മികവും, മതപരവും ആയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി ആ കുടിക്കാഴ്ചയെ സംബന്ധിച്ച പ.സിംഹാസനത്തിന്‍െറ വിജ്ഞാപനം പറയുന്നു. 1979ല്‍ ബ്രീട്ടീഷു ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ കരീബിയന്‍ കടലിലെ ഒരു ദ്വീപാണ് സെന്‍റ് വിന്‍സെന്‍റ് ആന്‍റ് ഗ്രനഡൈന്‍സ്.







All the contents on this site are copyrighted ©.