2009-04-27 16:40:41

ശാസ്ത്രോല്‍സവം ശാസ്ത്രീയവിജ്ഞാനം ആചരിക്കുവാനുള്ള ഒരു സവിശേഷയവസരമെന്ന്, ആര്‍ച്ചുബിഷപ്പ് ജാന്‍ ഫ്രാങ്കോ റവാസി.


ശാസ്ത്രോല്‍സവം ശാസ്ത്രീയവിജ്ഞാനം ആചരിക്കുവാനും, പ്രചരിപ്പിക്കുവാനും കാര്യക്ഷമമായ ഒരു ഉപാധിയാണെന്ന് സംസ്ക്കാരികക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജാന്‍ ഫ്രാങ്കോ റവാസി. ശാസ്ത്രീയസാംസ്ക്കാരിക തലങ്ങളിലെ അറിവ് എപ്പോഴും ശുപാര്‍ശ്വാര്‍ഹമാണ്. ദൗതികവസ്തുക്കളില്‍ നിന്നും വിത്യസ്തമായി പ്രചരിപ്പിക്കുമ്പോഴും പങ്കുവയ്ക്കുമ്പാഴും ശാസ്ത്രീയവിജ്ഞാനം വളരുന്നു. ശാസ്ത്രത്തിന്‍െറ വ്യാപനം നമ്മെ സമ്പന്നരാക്കും ധനപരമായല്ല മറിച്ച് മനുഷ്യത്വത്തില്‍. അതിനാല്‍ ശാസ്ത്രീയവിജ്ഞാനത്തിന്‍െറ മുന്‍പന്തിയില്‍ നില്ക്കുന്നവര്‍ മെച്ചപ്പെട്ടവരായിരിക്കണം. നൈജീരിയായില്‍ ഇരുപത്തിനാലാം തീയതി ആരംഭിച്ച ASSUMPTA SCIENCE FESTIVAL നു് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ചുബിഷപ്പ് പറയുന്നു. പ്രകൃതിയെയും, അതിന്‍െറ നിയമങ്ങളെയെയും അധികരിച്ച അറിവ് നാം ജീവിക്കുന്ന ലോകത്തെ സ്നേഹിക്കുവാനും അതിനെ സംരക്ഷിക്കുവാനും പ്രചോദനം പകരും. ആ അറിവ് സൃഷ്ട്രാവിന്‍െറ അത്ഭുത ചെയ്തികളെ പറ്റി ക്രൈസ്തവരായ നമ്മെ അവബോധമുള്ളവരാക്കും. വിശുദ്ധ ലിഖിതവും, പ്രകൃതിയുടെ ഗ്രന്ഥവും ഒരേ കര്‍ത്താവാണ് രചിച്ചിരിക്കുക. അതിനാല്‍ അവ തമ്മില്‍ വൈരുദ്ധ്യമില്ല. സഭ ലോകത്തിന് വിജ്ഞാനമേകുന്ന സൃഷ്ട്രാവായ വചനത്തിലെ വിശ്വാസം പ്രഘോഷിക്കുന്നു. അതിനാല്‍ നമ്മുടെ സമൂഹത്തിന് വിലപ്പെട്ട സംഭാവനയേകുന്ന യുക്തിപൂര്‍വ്വകമായ ശാസ്ത്രീയവിജ്ഞാനത്തില്‍ അവള്‍ തല്പരയാണ്. ധാര്‍മ്മികതയുടെയും, പരമ്പരാഗതമായ വിജ്ഞാനത്തിന്‍െറയും മൂല്യങ്ങള്‍ക്കു് അവയര്‍ഹിക്കുന്ന സ്ഥാനമേകുന്ന തലത്തില്‍ ശാസ്ത്രം ഉള്‍ചേര്‍ക്കപ്പെടണമെന്നും അങ്ങനെ തെറ്റായ സ്വയാധിപത്യത്തില്‍ നിന്നും, മനുഷ്യന്‍െറ ആവശ്യങ്ങളോട് പ്രതികരിക്കുവാന്‍ സാധ്യമായ ഏക ഉപാധിയെന്ന അവകാശവാദത്തില്‍ നിന്നും ശാസ്ത്രം വിമുക്തമാകുമെന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ വാക്കുകളെ ഉദ്ധരിക്കുന്ന ആര്‍ച്ചുബിഷപ്പ് “കാപട്യമെന്നിയേ ഞാന്‍ ജ്ഞാനമഭ്യസിച്ചു. വൈമനസ്യമെന്നിയേ അതു പങ്കു വച്ചു. ഞാന്‍ അവളുടെ സമ്പത്ത് മറച്ചു വയയ്ക്കുന്നില്ല. അത് മനുഷ്യര്‍ക്കു് അക്ഷയനിധിയാണ്. ജ്ഞാനം സിദ്ധിച്ചവര്‍ ദൈവത്തിന്‍െറ സൗഹൃദം നേടുന്നു. അവളുടെ പ്രബോധനം അവരെ അതിന് യോഗ്യരാക്കുന്നു”( ജ്ഞാനം 7/ 13& 14) .എന്ന വി.ലിഖിതഭാഗം നല്‍കുന്ന സന്ദേശം സ്വായത്തമാക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ ഉദ്ബോധിപ്പിക്കുന്നു. നൈജീരിയായിലെ ASSUMPTA SCIENCE CENTRE ന്‍െറയും ഇറ്റലിയിലെ IDIS CITY OF THE SCIECE FOUNDATION ന്‍െറയും സംയുക്താഭിമുഖ്യത്തിലെ ആ സമ്മേളനം മെയ് രണ്ടു വരെ നീളും.

 







All the contents on this site are copyrighted ©.