2009-04-27 16:37:01

അഭയാര്‍ത്ഥികളെ സ്നേഹപൂര്‍വ്വകം സ്വാഗതം ചെയ്യുക, ദക്ഷിണകൊറിയായിലെ മെത്രാന്‍മാര്‍


“ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സ്വീകരിച്ചു” എന്ന ശീര്‍ഷകത്തില്‍ ദക്ഷിണകൊറിയായിലെ കത്തോലിക്കാ മെത്രാന്‍മാര്‍ അഭയാര്‍ത്ഥി കുടിയേറ്റ ലോകദിനത്തിന് ഒരു സന്ദേശം പുറപ്പെടുവിച്ചു. “നിന്‍െറ അയല്‍ക്കാരനെ സ്നേഹിക്കുകയെന്ന” യേശുവിന്‍െറ കല്പന മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് തൊഴിലും, സുരക്ഷിതത്വവും തേടിയെത്തുന്നവരെ സ്നേഹപൂര്‍വ്വകം സ്വാഗതം ചെയ്യുവാന്‍ മെത്രാന്‍മാര്‍ അതില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. എല്ലാ ജനതകള്‍ക്കും തങ്ങളായിരിക്കുന്ന വിധത്തില്‍ പൊയ്മുഖം കുടാതെ സ്വയം കാട്ടുവാനും,, രാഷ്ട്ര മത സംസ്ക്കാര വിത്യാസങ്ങള്‍ കുടാതെ സ്വീകരിക്കപ്പെടുവാനും സാധിക്കുന്ന ഒരു വൈവിധ്യാഷ്ഠിത സമൂഹത്തിന് രുപമേകുവാന്‍ കൊറിയാക്കാര്‍ വിശാലതയും, സന്നദ്ധതയും കാട്ടുമെന്ന് മെത്രാന്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അത് വിവധ ദേശീയതകള്‍ തമ്മിലുള്ള ആശയ സാംസ്ക്കാരികവിനിമയത്തിനും, പരസ്പരമുള്ള സമ്പന്നമാക്കലിനും പാതയൊരുക്കുമെന്ന് അവര്‍ പറയുന്നു. കുടിയേറ്റം കാരണമാക്കാവുന്ന വെല്ലുവിളികളെ പറ്റി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന മെത്രാന്‍മാര്‍ അത് എപ്രകാരം പങ്കുവയ്ക്കലിന്‍െറയും, ഐക്യദാര്‍ഢ്യത്തിന്‍െറയും ചൈതന്യത്തില്‍ അഭിമുഖീകരിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു.







All the contents on this site are copyrighted ©.