2009-04-25 16:31:46

ബൊളീവിയായിലെ കര്‍ദ്ദിനാള്‍ ഹൂലിയോ തെറാസ്വാ സാന്‍ദോവാലിന്‍െറ നേരെയുണ്ടായ ആക്രമണത്തെ പാപ്പാ അപലപിക്കുന്നു.


ബൊളീവിയായിലെ സാന്‍റാ ക്രൂസ് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൂലിയോ തെറാസ്വാ സാന്‍ദോവാലിന്‍െറ നേരെയുണ്ടായ ആക്രമണത്തെ പാപ്പാ ശക്തമായി അപലപിക്കുന്നു. അവിടത്തെ സഭാനേതൃത്വത്തോടും, വിശ്വാസികളോടും പ്രാര്‍ത്ഥനയില്‍ പാപ്പാ ഒന്നിക്കുന്നുവെന്ന് പ.പിതാവിന്‍െറ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി തര്‍ച്ചീസിയോ ബര്‍ത്തോണെ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. നശിപ്പിക്കുന്നതും, ഉപദ്രവിക്കുന്നതും ഭയപ്പെടുത്തുന്നതും ആയ അത്തരം അക്രമചെയ്തികള്‍ മനുഷ്യവ്യക്തിത്വത്തിനു് ഒട്ടും യോജിക്കാത്തതും, കുട്ടായ്മ പരസ്പരാദരവ് സ്നേഹം ഇത്യാദി ക്രൈസ്തവമൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതും ആണെന്ന് സന്ദേശം പറയുന്നു. നീതിപൂര്‍വ്വകമായ പുരോഗതിയുടെയും, സ്ഥിരമായ സമാധാനത്തിന്‍െറയും ആധാരമായ ദ്രാതൃത്വവും ഐക്യദാര്‍ഢ്യവും ഏകോപിപ്പിക്കുന്നതിനു് അനുരഞ്നത്തിന്‍െറയും ആത്മാര്‍ത്ഥമായ ഏകതാനതയുടെയും പാത തേടുന്നതിനാവശ്യമായ ദൈവാനുഗ്രഹത്തിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നതായും കര്‍ദ്ദിനാള്‍ അറിയിക്കുന്നു. കര്‍ദ്ദിനാളിന്‍െറ മെത്രാസനമന്ദിരം അജ്ഞാതര്‍ ബോംബുസ്ഫോടനത്തിലൂടെ തകര്‍ക്കുവാന്‍ നടത്തിയ ശ്രമത്തെയാണ് പാപ്പാ അപലപിച്ചത്.







All the contents on this site are copyrighted ©.