2009-04-14 15:27:33

സ്കോട്ട്ലന്‍റ് സാമൂഹികവിപത്തിന്‍െറ വക്കിലെന്ന്, കര്‍ദ്ദിനാള്‍ കെയിത്ത് ഒ ബ്രയിന്‍


സ്കോട്ട്ലന്‍റ് സാമൂഹികവിപത്തിന്‍െറ വക്കിലെത്തി നില്‍ക്കുകയാണെന്ന് അവിടത്തെ സെന്‍റ് ആന്‍ഡ്രൂസ് ആന്‍റ് എഡിന്‍ബര്‍ഗ് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെയിത്ത് ഒ ബ്രയിന്‍ പരിതപിക്കുന്നു. ആ സ്ഥിതിക്ക് കാരണം സര്‍ക്കാരിന്‍െറ ധാര്‍മ്മികഭീരുത്വമാണെന്ന് കുറ്റപ്പെടുത്തുന്ന അദ്ദേഹം മദ്യപാനം, മയക്കുമരുന്നുദുരുപയോഗം, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വിവേകശുന്യമായ ലൈംഗികബന്ധങ്ങള്‍ തുടങ്ങിയവയ്ക്കെതിരെ കാര്യക്ഷമവും, കര്‍ശനവും ആയ നിലപാട് സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ കാട്ടുന്ന ഭീരുത്വമാണ് നാടിനെ സാമൂഹികവിപത്തിലാക്കിയിരിക്കുന്നതെന്നു് അപലപിച്ചു. പ്രശ്നത്തിന്‍െറ അടിസ്ഥാനകാരണങ്ങളെ വേണ്ടവിധം കൈക്കാര്യം ചെയ്യുന്നതിനു പകരം സര്‍ക്കാര്‍ വിവേകശുന്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയാണെന്നും, അവ അപകടകരവും അധാര്‍മ്മികവും ആയ വര്‍ത്തനാശൈലിയെ നിയന്ത്രിക്കാന്‍ അപരിയാപ്തമാണെന്നും അദ്ദേഹം പറയുന്നു. യുവലോകത്തിന് സുരക്ഷിതത്വവും, സ്ഥിരതയും, ധര്‍മ്മബോധവും നല്‍കുന്നതിലെ പരാജയമാണ് സാമൂഹികവിപത്തിന്‍െറ കാരണം. അത് ദൂരവ്യാപകമായ വിപത്തുകള്‍ക്ക് വഴിത്തിരിയുടുന്ന ചുഴലിക്കാറ്റാണെന്ന് കാലം വെളിപ്പെടുത്തും.. മയക്കുമരുന്നിന്‍െറയും, ലൈംഗിക അരാജകത്വത്തിന്‍െറയും, മദ്യപാനത്തിന്‍െറയും, സര്‍വ്വനാശകസ്വഭാവത്തിന്‍െറയും, സംഹാരശക്തിയുടെ ചുഴിയില്‍ നാട്ടിലെ വളരെയധികം യുവജനങ്ങള്‍ നട്ടം തിരിയുകയാണ് കര്‍ദ്ദിനാള്‍ കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.