2009-04-06 17:03:49

ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ പാപ്പാ അനുശോചനം അറിയിച്ചു.


തിങ്കളാഴ്ച പുലര്‍ച്ച 3.35 നു് ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അനുശോചനം അറിയിച്ചു. ആ ദുരന്തം വഴിത്തിരിയിട്ട കെടുതികള്‍ ഇറ്റലിയിലെ പ്രിയപ്പെട്ട ജനതയില്‍ കാരണമാക്കുന്ന ദുഖത്തില്‍ പാപ്പാ പങ്കു ചേരുന്നുവെന്നുവെന്നും, ദുരന്തത്തിനു് ഇരകളായവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും ആയി പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും പ.പിതാവിന്‍െറ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെ അക്വീലാ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് ജൂസേപ്പേ മോളിനാരിയ്ക്ക് അയച്ച കമ്പിസന്ദേശത്തില്‍ അറിയിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കും, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ.പിതാവ് പ്രോല്‍സാഹനവും, അപ്പസ്തോലിക ആശീര്‍വാദവും നല്‍കുന്നതായും കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ പറയുന്നു.







All the contents on this site are copyrighted ©.