2009-04-04 16:34:51

വ്യവസ്ഥാപിത അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക പാപ്പാ, ഡൊമിനിക്കന്‍ റിപ്പബ്ളിക്കിനോട്


ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്‍െറ കത്തോലിക്കാവേരുകള്‍ അനുസ്മരിക്കുവാനും, വ്യവസ്ഥാപിത അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുവാനും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അന്നാടിനെ ആഹ്വാനം ചെയ്യുന്നു. പ.സിംഹാസനത്തിനായുള്ള അന്നാടിന്‍െറ നവസ്ഥാനപതി വിക്ടര്‍ മാനുവേല്‍ ഗ്രിമാല്‍ദി ചെസ്പേദസിന്‍െറ സാക്ഷിപത്രങ്ങള്‍ വത്തിക്കാനില്‍ വച്ചു സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ആ ആഹ്വാനം നടത്തിയത്. സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തല്‍ ലക്ഷൃം വച്ചുള്ളതെല്ലാം സമൂഹത്തിന്‍െറ ശ്രേയസ്സിനാവശ്യമാണ് പ.പിതാവ് തുടര്‍ന്നു- സമൂഹത്തിന്‍െറ ഉന്നതി സുതാര്യത, സത്യസന്ധത, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥിതി, പരിസ്ഥിതിയുടെ സംരക്ഷണം വികസനം ,എല്ലാ ജനങ്ങള്‍ക്കുമായുള്ള ആരോഗ്യവിദ്യാഭ്യാസസംവിധാനങ്ങള്‍ എന്നീ തുണുകളിലാണ് ആധാരമാക്കപ്പെട്ടിരിക്കുക. നാട് അടുത്തയിട സാമൂഹികസാമ്പത്തിക തലങ്ങളില്‍ ശ്ളാഘനീയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ദാരിദ്യം, അനധികൃത മയക്കുമരുന്നുക്രയവിക്രയം, അക്രമം തുടങ്ങിയവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു് ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. കുടുതല്‍ സ്വതന്ത്രവും, സമാധാനപരവും, ദ്രാതൃത്വപരവും ആയ സംസ്ക്കാരം കെട്ടിപടുക്കുന്നതിനു് അവിടത്തെ സഭയുടെ സഹായഹസ്തം രാഷ്ട്രാധികാരികള്‍ക്ക് എന്നും ലഭ്യമാകും. മനുഷ്യവ്യക്തിയുടെ ഔന്നിത്യത്തിന്‍െറ അംഗീകാരം പരിപോഷണം, ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള ജീവന്‍െറ സംരക്ഷണം, സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബത്തിന്‍െറ സുരക്ഷിതത്വം എന്നിവയുടെ സംരക്ഷണത്തില്‍ പ്രത്യേകം ഔല്‍സുക്യം അനിവാര്യമാണ്.
 







All the contents on this site are copyrighted ©.