2009-04-04 16:39:56

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘം പതിനൊന്ന് ഡിക്രികള്‍ പുറപ്പെടുവിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അധികാരപ്പെടുത്തിയതനുസരിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘം വെള്ളിയാഴ്ച പതിനൊന്ന് ഡിക്രികള്‍ പുറപ്പെടുവിച്ചു. ബ്യൂനസ് ഐറിസിലെ അമലോത്ദവനാഥയുടെ പുത്രികളെന്ന സന്യാസിനിസമൂഹാംഗം ധന്യയായ ദൈവദാസി മരിയ പീയെറീനാ ദെ മിഖേയല്ലിയുടെ മദ്ധ്യസ്ഥതയിലെ ഒരു അത്ഭുതവും, പത്ത് ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നവയാണ് ആ ഡിക്രികള്‍. ഓസ്ട്രിയായിലെ ലിന്‍സ് രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രന്‍ജ്ഞേസ്കോ റൂഡിഗര്‍, ജര്‍മ്മന്‍കാരനായ ഫാദര്‍ ജോവാന്നി വാങ്നര്‍, കപ്പ്യൂച്ചിയന്‍ സമൂഹത്തിന്‍െറ പൊതുശ്രേഷ്ഠനായിരുന്ന ഇറ്റലിക്കാരന്‍ ഇന്നച്ചെന്‍സോ മാര്‍ച്ചീനോ, വി.കുരിശിന്‍െറ കാനോനേസിസ്സ് സന്യാസിനി സമൂഹസ്ഥാപക പെറൂക്കാരി തെരേസാ അല്‍വേരേസ് കാല്‍ദെറോണ്‍ ,പ.കുര്‍ബാനയുടെ ക്ളാരിസ്റ്റ് പ്രേഷിതകള്‍ സാര്‍വ്വത്രികസഭയ്ക്കായുള്ള ക്രിസ്തുവിന്‍െറ മിഷ്യനറിമാര്‍ എന്നീ സമൂഹങ്ങളുടെ സ്ഥാപക മെക്സിക്കോക്കാരി വിശുദ്ധ കുര്‍ബാനയുടെ മരിയ അഞ്ഞേസേ, ആതുരശുശ്രുഷയ്ക്കായുള്ള വി.യൗസേപ്പിന്‍െറ നാമത്തിലുള്ള സന്യാസിനിസമൂഹത്തിന്‍െറ സഹസ്ഥാപക ഫ്രഞ്ചുകാരി മരിയ ദെ ല ഫെറേ, ഡൊമിനിക്കന്‍ സന്യാസസമൂഹാംഗം സ്പെയിന്‍കാരി തെരേസാ കാസാദോ, ദൈവമാതാവിന്‍െറ അമലോത്ഭവത്തിന്‍െറ പ്രേഷിതസഹോദരികളുടെ സമൂഹാംഗം ബ്രസീല്‍കാരി ഡൂള്‍ച്ചേ പോണ്‍തേസ്, ഇറ്റലിയിലെ അല്മായസഹോദരന്‍ ജാക്കോമോ ഗാലിയോണെ, വി.ഡെമിനിക്കിന്‍െറ മൂന്നാം സഭാംഗം ഫ്രഞ്ചുകാരനായ അല്മായസഹോദരന്‍ ബെനദേത്തോ റെന്‍ കൂറല്‍ എന്നീ ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുന്നതാണ് പത്ത് ഡിക്രികള്‍.
 







All the contents on this site are copyrighted ©.