2009-04-04 16:46:07

ബിഷപ്പ് തോമസ് ദെബ്രേ പൂനാ രുപതയുടെ നവസാരഥി


മഹാരാഷ്ട്രസംസ്ഥാനത്തെ പൂനാരുപതാദ്ധ്യക്ഷന്‍ ബിഷപ്പ് വലേറിയന്‍ ഡി സൂസാ കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപൂര്‍ത്തിയെത്തിയതിനാല്‍ രുപതാഭരണത്തില്‍ നിന്നും വിടുതലാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അഭ്യര്‍ത്ഥന പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ശനിയാഴ്ച സ്വീകരിച്ചു. തല്‍സ്ഥാനത്ത് വാസായി രുപതാസാരഥിയായ ബിഷപ്പ് തോമസ് ദെബ്രേയെ നിയമിച്ചുകൊണ്ട് പാപ്പാ അന്നു തന്നെ കല്പന പുറപ്പെടുവിക്കുകയും ചെതു. 1945 ഒക്ടോബര്‍ ഇരുപത്തിമൂന്നാം തീയതി ജാതനായ അദ്ദേഹം, 1971 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി വൈദികപട്ടം സ്വീകരിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ 1990 ഏപ്രില്‍ രണ്ടാം തീയതി ബോംബെ അതിരുപതയുടെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. പാപ്പാ 1998 മെയ് ഇരുപത്തിരണ്ടാം തീയതി വാസായി രുപത സ്ഥാപിച്ചപ്പോള്‍ ബിഷപ്പ് തോമസ് ദെബ്രേയെയാണ് ആ രുപതയുടെ പ്രഥ മമെത്രനായി തെരഞ്ഞെടുത്തുത്.. അവിടെ നിന്നാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ ഇപ്പോള്‍ പൂനാ രുപതയുടെ സാരഥിയായി നിയോഗിച്ചിരിക്കുക







All the contents on this site are copyrighted ©.