2009-03-31 16:29:54

ഫിലിപ്പീന്‍സില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നവരെ വിമോചിപ്പിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു


ഫിലിപ്പീന്‍സില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന മൂന്നു റെഡ് ക്രോസ് പ്രവര്‍ത്തകരെ വിമോചിപ്പിക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചു. ജനുവരി പതിനഞ്ചാം തീയതി അബു സായിഫ് ദീകരസംഘം ബന്ദികളാക്കിയ ആ മൂന്നു പേരില്‍ ഒരാളെ, ജോളോ ദ്വീപിലെ പതിനഞ്ചു ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന തങ്ങളുടെയാവശ്യം സാധിക്കുന്നില്ലായെങ്കില്‍ മാര്‍ച്ചു മുപ്പത്തിയെന്നാം തീയതി വധിക്കുമെന്ന് ദീകരസംഘം ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് പാപ്പാ അവരുടെ വിമോചനാര്‍ത്ഥം ശബ്ദമുയര്‍ത്തിയത്. സ്വിറ്റ്സര്‍ലണ്ട് സ്വദേശി അഡ്രയാസ് നോത്തര്‍, ഇറ്റലിക്കാരനായ എവുജേനീയോ വാജ്ഞി, ഫിലിപ്പീന്‍കാരിയായ മേരി ജീന്‍ ലാക്കാബാ എന്നിവരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്ന റെഡ് ക്രോസ് പ്രവര്‍ത്തകര്‍. അക്രമത്തിനും, ഭീഷണിയ്ക്കും ഉപരി മാനവികസംവേദനക്ഷമതയും, യുക്തിയും പ്രബലപ്പെടട്ടെയെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ ബന്ദികളെ വിമോചിപ്പിക്കുവാന്‍ ദൈവത്തിന്‍െറ നാമത്തില്‍ ഭീകരരോട് അഭ്യര്‍ത്ഥിക്കുകയും, ആ ദുരന്തനാടകം സമാധാനപരമായി അവസാനിക്കുന്നതിന് വേണ്ട പരിതോവസ്ഥ സൃഷ്ട്രിക്കുവാന്‍ ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. പ.സിംഹാസനത്തിന്‍െറ തിങ്കളാഴ്ചത്തെ ഒരു വിജ്ഞാപനത്തിലാണ് ഈ വിവരങ്ങള്‍ കാണുന്നത്.
 







All the contents on this site are copyrighted ©.