2009-03-31 16:35:00

പാപ്പായുടെ പെസഹാവ്യാഴാഴ്ചത്തെ ദിവ്യബലിയിലെ സ്തോത്രകാഴ്ച ഗാസായിലെ ജനങ്ങള്‍ക്ക്


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മുഖ്യകാര്‍മ്മികത്വത്തിലെ പെസഹാവ്യാഴാഴ്ചത്തെ ദിവ്യബലിയിലെ സ്തോത്രകാഴ്ച വിശുദ്ധനാട്ടിലെ ഗാസായിലെ ജനങ്ങള്‍ക്കായി നല്‍കുമെന്ന് പ.പിതാവിന്‍െറ തിരുകര്‍മ്മങ്ങള്‍ക്കായുള്ള കാര്യാലയം ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു. ആ ശേഖരണം പ.കുര്‍ബാനയിലെ കാഴ്ചവയ്പു സമയത്ത് പാപ്പാക്ക് സമര്‍പ്പിക്കും. പതിവുപോലെ പ്രദേശികസമയം ഉച്ച കഴിഞ്ഞ് 5.30 നു് റോം രുപതയുടെ കത്തീഡ്രലായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസലിക്കായില്‍ പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിക്കും. ആ വിശുദ്ധ കുര്‍ബാനമദ്ധ്യേ യേശു അപ്പസ്തോലമാരുടെ പാദങ്ങള്‍ കഴുകിയതിന്‍െറ അനുസ്മരണാര്‍ത്ഥം പാപ്പാ 12 വൈദികരുടെ പാദക്ഷാളനശുശ്രൂഷ പരികര്‍മ്മം ചെയ്യും. ഫെബ്രുവരി മുതല്‍ ഗാസായിലെ ഏതാണ്ടു 520 കുടുംബങ്ങള്‍ക്ക് ജറുസലേമിലെ കാരിത്താസ് സഹായമേകിവരികയാണ്.







All the contents on this site are copyrighted ©.