2009-03-30 14:28:23

‘ദൈവത്തിന്‍െറ വി.ജോണിന്‍െറ’ ആതുരശുശ്രൂഷയ്ക്കായുള്ള സമൂഹം


ദൈവത്തിന്‍െറ വി.ജോണിന്‍െറ ആതുരശുശ്രൂഷയ്ക്കായുള്ള സമൂഹത്തിലെ അംഗങ്ങള്‍ ലോകമെമ്പാടും സേവനനിരതര്‍. ‘ FATE BENE FRATELLI’ – ‘സഹോദരന്‍മാരെ നന്മ ചെയ്യുക’ എന്നാണ് സമൂഹാംഗങ്ങള്‍ സാധാരണ അറിയപ്പെടുക. 2 കോടി രോഗികള്‍ക്ക് അവരുടെ പരിചരണം ലഭിക്കുന്നു. ആ സന്യാസസമൂഹത്തിന്‍െറ ആഭിമുഖ്യത്തില്‍ അംഗവൈകല്യമുള്ളവര്‍ക്കായി 70ഉം, മാനസികരോഗികള്‍ക്കയി 44ഉം, അടിസ്ഥാന ആരോഗ്യയടിയന്തരയാവശ്യമുള്ളവര്‍ക്കായി 42ഉം, വയോവൃദ്ധര്‍ക്കായി 37ഉം, സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്കായി 32ഉം, വിദ്യാഭ്യാസക്കാര്യങ്ങള്‍ക്കായി 3ഉം, ശയ്യാവലംബികള്‍ക്കായി 4ഉം കേന്ദ്രങ്ങളും, 69 ആശുപത്രികളും ഉണ്ട്. യൂറോപ്പില്‍ (ഏതാണ്ടു എല്ലാ രാജ്യങ്ങളിലും) 197ഉം, മദ്ധ്യദക്ഷിണ അമേരിക്കകളില്‍ 46ഉം, ഏഷ്യയില്‍ 20ഉം (ഭാരതം കൊറിയ കിഴക്കന്‍ തീമോര്‍ ചൈന ജപ്പാന്‍ ഫിലിപ്പീന്‍സ്), ആഫ്രിക്കയില്‍ 18ഉം, ഓസ്ട്രേലിയാലില്‍ 8ഉം, വടക്കേ അമേരിക്കയില്‍ 7ഉം സ്ഥാപനങ്ങള്‍ സമൂഹം നടത്തുന്നു. ഇന്ന് സമൂഹത്തില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള 1414 സന്യാസസഹോദരന്‍മാരുണ്ട്.. അവര്‍ 40,000 സഹകാരികളോടെത്താണ് പ്രവര്‍ത്തിക്കുക. സമൂഹസ്ഥാപകന്‍ ‘ദൈവത്തിന്‍െറ വി.യോഹന്നാന്‍െറ’ പേരാണ് സമൂഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. അദ്ദേഹം സ്പെയിനിലെ ഗ്രാനാദായില്‍ പതിനാറാം നുറ്റാണ്ടിലാണ് സമൂഹം ആരംഭിച്ചത്. ദൈവത്തിന്‍െറ വിശുദ്ധ യോഹന്നാന്‍െറ സഹോദരികള്‍ എന്ന സന്യാസിനിസമൂഹം അയര്‍ലണ്ടില്‍ 1871 ഒക്ടോബര്‍ ഏഴാം തീയതി രുപംകൊണ്ടു.







All the contents on this site are copyrighted ©.