2009-03-28 15:36:17

സൈപ്രസ് പ്രസിഡന്‍റ് ഡെമെത്രിസ് ക്രിസ്തോഫിയാസ് വത്തിക്കാനില്‍


 
സൈപ്രസ് പ്രഡിസന്‍റ് ഡെമെത്രിസ് ക്രിസ്തോഫിയാസ് വെള്ളിയാഴ്ച വത്തിക്കാനിലെത്തി പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്‍റ് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെയെയും സന്ദശിച്ചു. സൈപ്രസിനെയും, അതിന്‍െറ ഭാവിയെയും കുറിച്ച് സൗഹൃദപരമായ ആ കുടിക്കാഴ്ചകളില്‍ ചര്‍ച്ചകള്‍ നടന്നതായി പാപ്പായുമായുള്ള സൈപ്രസ് പ്രസിഡന്‍റിന്‍െറ കുടിക്കാഴ്ചയെ അധികരിച്ച പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസിന്‍െറ വിജ്ഞാപനം പറയുന്നു. അവിടത്ത വിവിധ പാര്‍ട്ടികള്‍ ദീര്‍ഘക്കാലമായി നടത്തുന്ന അന്നാടിനെ ഏറെ കാലമായി മഥിക്കുന്ന പ്രശ്നങ്ങളെ അധികരിച്ച ചര്‍ച്ചകള്‍ അതിവേഗം ഒരു പരിഹരണമാര്‍ഗ്ഗം ശുപാര്‍ശ ചെയ്യുമെന്നു് ഇതുക്കുട്ടരും പ്രത്യാശ പ്രകടിപ്പിച്ചവെന്ന് പറയുന്ന വിജ്ഞാപനം തുടരുന്നു- ആ കുടിക്കാഴ്ചകളില്‍ അന്താരാഷ്ടപരിതോവസ്ഥയെയും, ആഫ്രിക്കയെയും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചാവിഷയമായി. ജനതകളുടെ നന്മയ്ക്കും, ജനതകളുടെയിടയിലെ സമാധാനപരമായ സഹജീവനത്തിനും ആയി പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കരും, ഓര്‍ത്തോഡോക്സുക്കാരും, മുസ്ലീങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്‍െറ ആവശ്യകതയും അവര്‍ ഊന്നി പറഞ്ഞു. ആ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടെപ്പം ഭാര്യ എല്‍സിയേയും, വിദേശമന്ത്രി മര്‍ക്കോസ് കിപ്രിയനവ്വും ഉണ്ടായിരുന്നു. 1960ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രയായ സൈപ്രസില്‍ ഗ്രീക്കു വംശജരും, തുര്‍ക്കിവംശജരും തമ്മില്‍ ഭിന്നത ഉടലെടുത്തു. തുര്‍ക്കിവംശജരെ സംരക്ഷിക്കാനെന്ന പേരില്‍ തുര്‍ക്കിസേന സൈപ്രസിന്‍െറ വടക്കുഭാഗം പിടിച്ചെടുത്തു. 1983 ല്‍ തുര്‍ക്കിവംശജര്‍ വടക്കന്‍ സൈപ്രസ് എന്ന പേരില്‍ അതിനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചു. എന്നാല്‍ തുര്‍ക്കി മാത്രമേ ആ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളൂ. 2004 മുതല്‍ സൈപ്രസ് യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്. അന്നാട്ടിലെ ജനസംഖ്യയില്‍ 78% ഗ്രീക്കു ഓര്‍ത്തഡോക്സുകാരും 18% മുസ്ലീങ്ങളും ആണ്. കത്തോലിക്കര്‍ വെറും 4% മാത്രമാണ്.







All the contents on this site are copyrighted ©.