2009-03-28 15:50:56

ആഫ്രിക്കയില്‍ എയിഡ്സുരോഗത്തെ നേരിടുന്നതിന് ആവശ്യം ധാര്‍മ്മികവിദ്യാഭ്യാസമെന്നു് ,ആര്‍ച്ചുബിഷപ്പ് തെയോദോറേ അഡ്രിയന്‍ സാര്‍


ആഫ്രിക്കയില്‍ എയിഡ്സുരോഗത്തെ കാര്യക്ഷമമായി നേരിടുന്നതിനു് ഏറ്റവുമാവശ്യം മൂല്യാധിഷ്ഠിതവിദ്യാഭ്യാസമാണെന്ന് സെനഗലിലെ ഡാക്കര്‍ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തെയോദോറെ അഡ്രിയന്‍ സാര്‍. സെനഗലിലെ ക്രൈസ്തവ മുസ്ലിം നേതാക്കന്‍മാര്‍ സംയമനവും വിശ്വസ്തതയും വിശ്വാസികളെ നിരന്തരം പ്രബോധിപ്പിക്കുകയാണെന്നും, ആ രണ്ടു മൂല്യങ്ങളുടെ പ്രസക്തി പ്രത്യേകിച്ച് എയിഡ്സുരോഗനിവാരണത്തിലെ പ്രസക്തി ഇരുമതവിശ്വാസികള്‍ക്കും ഒരു പരിധി വരെ വ്യക്തമായിരിക്കുകയാണെന്നും സന്തോഷപൂര്‍വ്വകം വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ അനുസ്മരിച്ചയദ്ദേഹം തുടര്‍ന്നു- ആ ബോധവല്‍ക്കരണപരിപാടി സെനഗലിലെ എയിഡ്സുരോഗികളുടെ എണ്ണം കുറയ്ക്കുകയാണ്. സംയമനത്തിനും, വിശ്വസ്തതയ്ക്കും ആയുള്ള ആഹ്വാനം അതായത് ധാര്‍മ്മികമൂല്യങ്ങളുടെ പ്രബോധനം യഥാര്‍ത്ഥത്തില്‍ വളരെ ഫലപ്രദമാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ഗര്‍ഭനിരോധനയുറകള്‍ വിതരണം ചെയ്യുകയാണെങ്കില്‍ അതവരെ ഒരു വിധത്തിലും സഹായിക്കില്ല. മാത്രവുമല്ല തങ്ങളെത്തന്നെ നിയന്ത്രിക്കുവാനും, വിവാഹം വരെ വിശുദ്ധി പാലിക്കുവാനും അവര്‍ക്കു് അത്ര എളുപ്പവുമായിരിക്കുകയുമില്ല. സത്യത്തിന്‍െറ സൂക്ഷിപ്പുകാര്‍ തങ്ങളാണെന്നും തങ്ങള്‍ കാണുന്നതും ചെയ്യുന്നുതും മാത്രമാണ് ശരിയും എന്ന ചിന്ത പാശ്ചാത്യനാടുകളും, പാശ്ചാത്യതും തിരുത്തിക്കുറിക്കുക വളരെയാവശ്യമാണ്.
 







All the contents on this site are copyrighted ©.