2009-03-26 14:16:16

കത്തോലിക്കാസഭാഭിമുഖ്യത്തിലെ ആതുരശുശ്രൂഷയുടെ പ്രഥമലക്ഷൃം പാവപ്പെട്ടവരെന്ന്, കര്‍ദ്ദിനാള്‍ തെലസ്ഫോറെ തോപ്പോ


ഏതാണ്ടു 5525 ഘടകങ്ങളുള്ള ഭാരതത്തിലെ കത്തോലിക്കാസഭാഭിമുഖ്യത്തിലെ ആരോഗ്യഅജപാലനസംവിധാനത്തിന്‍െറ മുഖ്യ ലക്ഷൃം പാവപ്പെട്ടവരും, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ആണെന്ന് റാഞ്ചി അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെലസ്ഫോറെ തോപ്പോ. റാഞ്ചിയില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനെ അധികരിച്ച ആലോചനാസമ്മേളനം പ്രോല്‍ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. സഭ പരിപാടി ചെയ്യുന്ന റാഞ്ചിയിലെ മെഡിക്കല്‍ കോളേജിനെ പറ്റി അവിടത്തെ ജനതയ്ക്ക് വലിയ പ്രതീക്ഷയും ആവേശവുമുണ്ട്. കാരണം ആദിവാസികളുടെ ഹൃദയമെന്ന് വിളിക്കപ്പെടുന്ന റാഞ്ചിയില്‍ ആരോഗ്യസംരക്ഷണസംവിധാനങ്ങള്‍ അത്രയേറെയാവശ്യമാണ്. വളരെയേറെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ആദിവാസികള്‍ക്ക് പരിപാടി ചെയ്യുന്ന മെഡിക്കല്‍ കോളജ് പ്രയോജനകരമാകും . പോകുക, പഠിപ്പിക്കുക, സൗഖ്യമാക്കുക എന്ന യേശുവിന്‍െറ അനുശാസനയാണ് ആരോഗ്യ അജപാലന ശുശ്രൂഷയില്‍ സഭ നിര്‍വഹിക്കുവാന്‍ ശ്രമിക്കുക കര്‍ദ്ദിനാള്‍ കുട്ടിചേര്‍ത്തു. ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ കഴിഞ്ഞ വര്‍ഷം നടന്ന ഇരുപത്തിയെട്ടാം പൊതുസമ്മേളനമാണ് റാഞ്ചിയില്‍ ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് മാതൃകയില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ തീരുമാനമെടുത്തത്.
 







All the contents on this site are copyrighted ©.