2009-03-26 14:35:08

ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ പാപ്പാ ദുഖവെള്ളിയാഴ്ച നയിക്കുന്ന കുരിശിന്‍െറ വഴിയുടെ പ്രാര്‍ത്ഥന തയ്യറാക്കുന്നു


പാപ്പാ അനുവര്‍ഷം ദുഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നയിക്കുന്ന കുരിശിന്‍െറ വഴിയുടെ പ്രാര്‍ത്ഥനകള്‍ തയ്യാറാക്കാന്‍ ആസ്സാമിലെ ഗോഹട്ടി അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിനെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നിയമിച്ചു. ആ നിയമനത്തെ സംസ്ക്കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഏഷ്യായോടുള്ള പാപ്പായുടെ ഔല്‍സുക്യത്തിന്‍െറ തെളിവായി ആര്‍ച്ചുബിഷപ്പ് വിശേഷിപ്പിച്ചു. അദ്ദേഹം തുടര്‍ന്നു- പാപ്പായ്ക്കു് എഷ്യയെ സംബന്ധിച്ച് പ്രവചനാത്മകമായ ഒരു വീക്ഷണമാണുള്ളത്. പീലാത്തോസിന്‍െറ മുന്‍പില്‍ നിര്‍ഭയനായി നില്‍ക്കുന്ന ക്രിസ്തുവില്‍ നിന്ന് ഞാന്‍ വളരെയേറെ ശക്തിയും പ്രചോദനവും ആര്‍ജ്ജിച്ചിട്ടുണ്ട്. താന്‍ സത്യത്താല്‍ നയിക്കപ്പെടുന്നുവെന്ന ബോധ്യവും- ഉറപ്പും അതില്‍ നിന്നു് ഉരുത്തിരിയുന്ന ആന്തരികധൈര്യവും ആണ് ക്രിസ്തുവിനു് അതിന് ശക്തി പകര്‍ന്നത്. ആഴമായ ബോധ്യതയോടും- പ്രശാന്തതയോടും കുടിയാണ് പീലാത്തോസിന്‍െറ മുന്‍പില്‍ അവിടുന്ന് നിന്നത്. ക്രിസ്തുവിന്‍െറ ആ ധൈര്യം നമ്മെ പ്രത്യാശാനിര്‍ഭരമാക്കുന്നു. അചഞ്ചലവും- സുവിശേഷത്തില്‍ നങ്കൂരമുറപ്പിക്കപ്പെട്ടതുമായ വിശ്വാസം പ്രതിസന്ധിവേളയില്‍ പ്രത്യാശയുടെ സ്രോതസ്സാണ്. മാനവകുലം സമ്പന്നവും- പ്രത്യാശാനിര്‍ഭരവും ആകുന്നതിനു് യേശുവിന്‍െറ സന്ദേശം ലോകത്തിന്‍െറ അതിര്‍ത്തികള്‍ വരെ എല്ലായിടത്തും പ്രഘോഷിക്കപ്പെടട്ടെ അദ്ദേഹം കുട്ടിചേര്‍ത്തു. ഏഷ്യയിലെ മെത്രാന്‍ സംഘങ്ങളുടെ സഖ്യമായ FABC യുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള സമതിയുടെ അദ്ധ്യക്ഷൃനുമാണ് ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍.







All the contents on this site are copyrighted ©.