2009-03-25 12:57:18

ന്യൂ മെക്സിക്കോ സംസ്ഥാനം വധശിക്ഷ റദ്ദാക്കിയതിനെ അമേരിക്കയിലെ മെത്രാന്‍മാര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു,


അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തിന്‍െറ വധശിക്ഷ റദ്ദാക്കുവാനുള്ള തീരുമാനത്തെ ആ നാട്ടിലെ കത്തോലിക്കാ മെത്രാന്‍മാര്‍ സഹര്‍ഷം സ്വാഗതംചെയ്തു. അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചയെല്ലാവരെയും കൃതജ്ഞതയോടെ അനുസ്മരിക്കുന്ന മെത്രാന്‍മാരുടെ ഒരു പ്രസ്താവന, അങ്ങനെ വധശിക്ഷ റദ്ദാക്കുന്ന അമേരിക്കയിലെ പതിനഞ്ചാമത്തെ സംസ്ഥാനമായി ന്യൂ മെക്സിക്കോ ആയിത്തീര്‍ന്നിരിക്കുകയാണെന്ന് അഭിനന്ദിക്കുന്നു. വധശിക്ഷ നിറുത്തല്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പ് വച്ച് അമേരിക്കയില്‍ ജീവന്‍െറ സംസ്ക്കാരം പ്രോദ്ഘാടനം ചെയ്യുവാന്‍ അവിടത്തെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ ആഭ്യന്തരനീതിക്കും മാനവികവികസനത്തിനുമായുള്ള സമതിയുടെ കാര്യദര്‍ശി ബിഷപ്പ് വില്യം മോര്‍ഫി ന്യൂ മെകസിക്കോ ഗവര്‍ണര്‍ ബില്‍ റിച്ചാര്‍ഡ്സണ്ണിനോട് മാര്‍ച്ച് പകിനാറാം തീയതി ഒരു കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം വധശിക്ഷ റദ്ദാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ല് മാര്‍ച്ച് പതിനെട്ടാം തീയതിയാണ് ഒപ്പു വച്ചത്.







All the contents on this site are copyrighted ©.