2009-03-25 13:01:59

ക്രൈസ്തവവിശ്വാസത്തില്‍ ഭാവിയെ നോക്കിക്കാണുവാന്‍ പാപ്പാ ആഫ്രിക്കന്‍ജനതയെ ആഹ്വാനം ചെയ്തു


 
ആഫ്രിക്കയിലെ പ്രശ്നങ്ങള്‍ വിവിധങ്ങളും സങ്കീര്‍ണ്ണകങ്ങളും ആണെങ്കിലും നഷ്ടധൈര്യരാകാതെ ക്രൈസ്തവവിശ്വാസമാകുന്ന കണ്ണാടിയിലൂടെ ഭാവിയെ നോക്കിക്കാണുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അവിടത്തെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചുവെന്ന് പി.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദറികോ ലെംബാര്‍ദി . ആ ഉദ്ബോധനം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രസക്തമാണെന്നു് പാപ്പായുടെ ആഫ്രിക്കയിലെ ഇടയസന്ദര്‍ശനത്തെ പറ്റി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ പ്രസ്താവിച്ച അദ്ദേഹം തുടര്‍ന്നു- എന്നാല്‍ അതിനു് ആഫ്രിക്കയിലെ ക്രൈസ്തവര്‍ക്ക് ഒരു സവിശേഷയര്‍ത്ഥമുണ്ട്. പാപ്പാ തന്നെ അവിടെയെത്തി മെത്രാന്‍മാരുടെ സിനഡിന്‍െറ ആ ഭൂഖണ്ഡത്തിനായള്ള പ്രത്യേകസമ്മേളനത്തിന്‍െറ ചര്‍ച്ചയുടെ രേഖ അവിടത്തെ സഭയ്ക്ക് നല്‍കിയതു് അവളോടുള്ള പാപ്പായുടെയും, സാര്‍വ്വത്രികസഭയുടെയും പ്രത്യേകഔല്‍സുക്യത്തിന്‍െറ പ്രത്യക്ഷതെളിവാണ്. ഓരോ മനുഷ്യനും അതുല്യഔന്നിത്യമുള്ള, ഏറെ സാധ്യതകളുള്ള ഒരു വ്യക്തിയാണ്. അവന്‍ തന്‍െറ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വളരുവാന്‍, വികസിക്കുവാന്‍ വിളിക്കപ്പെടുകയാണ്. ഈ യാഥാര്‍ത്ഥ്യം ആഫ്രിക്കയെ പറ്റി സംസാരിക്കമ്പോള്‍ വിസ്മരിക്കുന്നതുപോലെ തോന്നിക്കുന്നു. അതിനെ തിരുത്തുക്കുറിക്കുന്നതായിരുന്നു പാപ്പായുടെ ആ ഭൂഖണ്ഡത്തിലെ ഇടയസന്ദര്‍ശനം.







All the contents on this site are copyrighted ©.