2009-03-25 12:59:27

കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനിക്ക് റൊമാനിയായുടെ പരമോന്നത പാരിതോഷികം


നീതി സമാധാനക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനിക്ക് റൊമാനിയുടെ പരമോന്നത അവാര്‍ഡായ The Order of the star of Romania. റോമില്‍ ചൊവ്വാഴ്ച നടന്ന ഒരു പരിപാടി മദ്ധ്യേ അന്നാടിന്‍െറ പ്രസിഡന്‍റ് ത്രയ്യന്‍ ബാസേസ്കൂ ആ പാരിതോഷികം കര്‍ദ്ദിനാളിന് സമ്മാനിച്ചു. അതിനോടുനുബന്ധിച്ച് വത്തിക്കാനായുള്ള അന്നാടിന്‍െറ സ്ഥാനപതികാര്യാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒരു സംഗീതകച്ചേരി നടന്നു. ആ പരിപാടിക്കു് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്‍റ് അയച്ച സന്ദേശത്തില്‍ വിവിധ നാടുകളില്‍ പാര്‍ക്കുന്ന റൊമാനിയാക്കാരോട് യാതൊരു വിവേചനവും കുടാതെ കത്തോലിക്കാസഭ കാട്ടുന്ന ഐക്യദാര്‍ഢ്യത്തിനു് അദ്ദേഹം നന്ദി പറഞ്ഞു. ആത്മീയസഹായം ലഭിക്കുന്നയിടം പോലെ വി്ശ്വാസികള്‍ തങ്ങള്‍ക്കു് അഭയം നല്‍കുകയും, തങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന സമൂഹത്തോടും, രാഷ്ട്രത്തോടും വിശ്വസ്തത കാട്ടവാന്‍ പഠിക്കുന്നയിടവുമാണ് ഇടവകകള്‍ എന്ന് പറയുന്ന പ്രസിഡന്‍റ്, ഇറ്റലിയിലെ റൊമാനിയാക്കാരുടെ കുടിയേറ്റബന്ധിയായ വിവാദത്തില്‍ കര്‍ദ്ദിനാള്‍ മര്‍ത്തീനോ സ്വീകരിച്ച സമചിത്തവും സുതാര്യവും മാനവികവും ആയ നിലപാടിന് നന്ദി രേഖപ്പെടുത്തുകയും ചെയതു.







All the contents on this site are copyrighted ©.